ന്യൂഡൽഹി: ജി20 ഉച്ചകോടിയിലെ പ്രതിനിധികൾക്ക് ആർട്ടിഫിഷൽ ഇന്റലിജൻസ് വഴി ഭഗവത്ഗീതയിൽ നിന്ന് ഉപദേശം തേടാം. ‘Ask GITA’ എന്ന് പേരിട്ടിരിക്കുന്ന എഐ സംവിധാനം പ്രഗതി മൈതാനത്ത് കേന്ദ്ര ഐടി മന്ത്രാലയമാണ് ഒരുക്കിയിരിക്കുന്നത്.
GITA – guidance, inspiration, Transformation and Action എന്ന് ആർട്ടിഫിഷൽ ഇന്റലിജൻസ് സംവിധാനമാണ് ഭഗവദ്ഗീതയിലൂടെ പരിഹാര മാർഗ്ഗം നിർദ്ദേശിക്കുന്നത്. പ്രത്യേകം സജ്ജീകരിച്ച സ്ക്രീനിലൂടെയാണ് ഉത്തരങ്ങൾ ലഭിക്കുക. 22 ഇന്ത്യൻ ഭാഷകളിലും ചില അന്താരാഷ്ട്ര ഭാഷകളിലും ഡിജിറ്റൽ ഉള്ളടക്കം ലഭിക്കും. ഐഐടി റൂർക്കിയിലെ പൂർവ്വവിദ്യാർത്ഥികളുടെ സ്റ്റാർട്ടപ്പായ ടാഗ്ബിനാണ് ഗീതയ്ക്ക് പിന്നിൽ. ലക്നൗവിലെ ജി20 സമ്മേളനത്തിൽ സമാനമായ എഐ സംവിധാനം പ്രദർശിപ്പിച്ചിരുന്നു.
ഉച്ചകോടിയുടെ ഭാഗമായി ഡിജിറ്റൽ ഇന്ത്യ എക്സ്പീരിയൻസ് സോണും ഒരുക്കിയിട്ടുണ്ട്. പ്രതിനിധികൾക്ക് ഇന്ത്യയിലെ ഡിജിറ്റൽ സൗകര്യങ്ങളുടെയും സേവനങ്ങളുടെയും നേർകാഴ്ചയാകും ഇത് പ്രദർശിപ്പിക്കുന്നത്. കേന്ദ്ര ഇലക്ട്രോണിക്സ്, ഐടി മന്ത്രാലയമാണ് ഇതിന് നേതൃത്വം നൽകുന്നത്. പ്രഗതി മൈതാനിയിലെ 4,14 ഹാളുകളിലാണ് അത്യാധുനിക ഡിജിറ്റൽ ഇന്ത്യ എക്സ്പീരിയൻസ് സോണുകളൊരുക്കിയിരിക്കുന്നത്.
Comments