മലയാളത്തിന്റെ മെഗാസ്റ്റാർ ഇന്ന് 72-ന്റെ നിറവിലാണ്. പിറന്നാളിന് ഇത്തവണ മമ്മൂക്ക തന്നെയാണ് വമ്പൻ സർപ്രൈസ് നൽകിയിരിക്കുന്നത്. തന്റെ സമൂഹമാദ്ധ്യമ പേജിലൂടെയാണ് സർപ്രൈസ് പങ്കുവെച്ചിരിക്കുന്നത്.
ഫെൻസിംഗ് മത്സരത്തിന്റെ ജഴ്‌സിയും ഹെൽമറ്റും വാളുമേന്തിയിക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചത്. ഇത് സിനിമയുടെ സ്റ്റിലാണോ അതോ പരസ്യ ചിത്രത്തിന്റെതാണോ എന്നാണ് ആരാധകർ ചർച്ച ചെയ്യുന്നത്. ‘തൂഷെ’ എന്നും പോസ്റ്റിൽ എഴുതിയിട്ടുണ്ട്. ഫെൻഷിംഗ് എതിരാളിയുടെ നീക്കത്തെ അഭിനന്ദിക്കുന്ന വാക്കാണിത്. മമ്മൂട്ടി പങ്കുവെച്ച ചിത്രത്തിൽ സെലിബ്രിറ്റി ഫോട്ടോഗ്രാഫർ ഷാനി ഷാകിയേയും സംവിധായകൻ മാർട്ടിൻ പ്രകാർട്ടിനെയും ഒരു പ്രമുഖ ബ്രാൻഡിനെയും ടാഗ് ചെയ്തിട്ടുമുണ്ട്.
പിറന്നാളിനിടെ ആരാധകർക്കിടെയിലെ പ്രഘധാന ചർച്ചാ വിഷയമാണ്ഈ ചിത്രം. എല്ലാ വർഷത്തെയും പോലെ തന്നെ ഇത്തവണയും ഫാൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ രക്തദാന ക്യാമ്പുകൾ സംഘടിപ്പിക്കുന്നുണ്ട്. സെപ്റ്റംബർ ഒന്നിന് ആരംഭിച്ച ക്യാമ്പെയ്ൻ ഇതുവരെ ഏഴായിരം രക്തദാനം നടത്തിയതായാണ് കണക്ക്.
Comments