ന്യൂഡൽഹി: ഇന്ത്യയുടെ ജി20 പ്രമേയത്തെ പ്രശംസിച്ച് മൗറീഷ്യസ്. ജി 20 ഉച്ചകോടിക്ക് മുന്നോടിയായാണ് മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്നൗത്ത് പ്രശംസ. പ്രമേയത്തെ അഭിനന്ദിക്കുകയും ലോകം കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടുമ്പോൾ ഇത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ജി20 ഉച്ചകോടിയിലേക്ക് മൗറീഷ്യസിനെ ക്ഷണിച്ചതിന് ഇന്ത്യൻ സർക്കാരിന് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു.
‘വസുധൈവ കുടുംബകം’ എന്നത് സംസ്‌കൃത നിന്ന് ഉരുത്തിരിഞ്ഞു വന്നതാണ്. ഒരു ഭൂമി, ഒരു കുടുംബം എന്നതാണ് അർത്ഥം. ഇതിലും മികച്ച ഒരു പ്രമേയം തിരഞ്ഞെടുക്കാനില്ല. കാലാവസ്ഥാ വ്യതിയാനത്തിന്റെ കാര്യത്തിൽ ഇത് കൂടുതൽ പ്രസക്തമാണ്. കാരണം ഒരു രാജ്യം ചെയ്യുന്നത് ആ രാജ്യത്തെ മാത്രമല്ല ലോകത്തെ മുഴുവൻ ബാധിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തിന്റെയും ജനങ്ങളുടെയും രക്ഷയ്‌ക്കായ് ജി20 രാജ്യങ്ങളുടെ കടമയെക്കുറിച്ചാണ് തീം ഓർമ്മിപ്പിക്കുന്നത്. ജി20യുടെ അദ്ധ്യക്ഷത വഹിക്കുകയും അതിലൂടെ വിവിധ സംരംഭങ്ങൾ ആരംഭിക്കുകയും ചെയ്യുന്നതിനാൽ ഇന്ത്യ എല്ലാവരെയും ഉൾക്കൊള്ളുന്ന സമീപനം സ്വീകരിക്കുന്നതിന് താൻ സാക്ഷ്യം വഹിച്ചെന്നും അത് വലിയ സന്തോഷം നൽകിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments