പാലക്കാട്: കടമ്പഴിപ്പുറത്ത് ഭർത്താവിനെ കഴുത്ത് ഞെരിച്ചു കൊന്ന ഭാര്യ അറസ്റ്റിൽ. ശ്രീകൃഷ്ണപുരം പോലീസ് കടമ്പഴിപ്പുറം സ്വദേശി ശാന്തകുമാരിയെയാണ് അറസ്റ്റ് ചെയ്തത്. ഭർത്താവ് പ്രഭാകരനെയാണ് ഇവർ കഴുത്ത് ഞെരിച്ച് കൊന്നത്. പോസ്റ്റ്മോർട്ടത്തിൽ കൊലപാതകം തെളിഞ്ഞതോടെ ശാന്തകുമാരി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.
അസ്വാഭാവിക മരണത്തിന് പോലീസ് അന്വേഷണം ആരംഭിച്ചപ്പോഴാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. പോസ്റ്റ്മോർട്ടത്തിൽ പ്രഭാകരൻ നായരുടെ കഴുത്തിൽ കുരുക്കിന്റെ പാട് കണ്ടെത്തിയിരുന്നു. കഴുത്തിൽ തോർത്ത് മുണ്ട് മുറുക്കിയാണ് ശാന്തകുമാരി കോലപ്പെടുത്തിയത് എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ നിഗമനം. തുടർന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ ശാന്തകുമാരി കുറ്റസമ്മതം നടത്തിയതായും പോലീസ് പറയുന്നു.
Comments