പാരമ്പര്യങ്ങളെ വിമർശിക്കേണ്ടത് അത്യാവശ്യം; ഹിന്ദുമത ഉന്മൂലനത്തിന് പിന്തുണയുമായി കമൽഹാസൻ
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പാരമ്പര്യങ്ങളെ വിമർശിക്കേണ്ടത് അത്യാവശ്യം; ഹിന്ദുമത ഉന്മൂലനത്തിന് പിന്തുണയുമായി കമൽഹാസൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 7, 2023, 09:50 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: ഹിന്ദുമതത്തെ ഉന്മൂലനം ചെയ്യണമെന്ന ഉദയനിധി സ്റ്റാലിന്റെ വിവാദ പ്രസ്താവനയ്‌ക്ക് പിന്തുണയുമായി നടൻ കമൽഹാസൻ. സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യണം എന്നു പറഞ്ഞതിൽ താൻ ഉറച്ചു നിൽക്കുന്നുവെന്ന് ഉദയനിധി ആവർത്തിക്കുമ്പോഴാണ് പിന്തുണയുമായി നടൻ രം​ഗത്ത് എത്തിയിരിക്കുന്നത്. ഉദയനിധിയുടെ വാക്കുകൾ വളച്ചൊടിക്കുകയാണെന്നാണ് കമൽഹാസന്റെ ന്യായീകരണം. പാരമ്പര്യങ്ങളെ വിമർശനാത്മകമായി വിലയിരുത്തേണ്ടത് അത്യന്താപേക്ഷിതമാണെന്നും നടൻ വാദിക്കുന്നു.

‘വിയോജിക്കാനും ചർച്ചകളിൽ ഏർപ്പെടാനും പൗരന്മാർക്ക് സ്വാതന്ത്ര്യം ഉണ്ട്. അതാണ് യഥാർത്ഥ ജനാധിപത്യത്തിന്റെ മുഖമുദ്ര. ശരിയായ ചോദ്യങ്ങൾ ചോദിക്കുന്നത് പ്രധാനപ്പെട്ട ഉത്തരങ്ങളിലേക്ക് നയിക്കും. ഒരു സമൂഹമെന്ന നിലയിൽ നമ്മുടെ വികസനത്തിന് അത്തരം ചോദ്യങ്ങൾ സംഭാവന നൽകും. അതാണ് ചരിത്രം ആവർത്തിച്ച് നമ്മെ പഠിപ്പിക്കുന്നത്. സനാതന ധർമ്മത്തെ കുറിച്ചുള്ള തന്റെ വീക്ഷണങ്ങൾ പങ്കുവെയ്‌ക്കാൻ ഉദയനിധി സ്റ്റാലിന് അവകാശമുണ്ട്. അദ്ദേഹത്തിന്റെ വീക്ഷണങ്ങളോട് നിങ്ങൾക്ക് വിയോജിപ്പ് ഉണ്ടെങ്കിൽ ഭീക്ഷണിപ്പെടുത്തുകയല്ല വേണ്ടത്’.

‘സനാതനത്തിന്റെ ഗുണങ്ങളെ അടിസ്ഥാനമാക്കി സംവാദങ്ങളാണ് നടത്തേണ്ടത്. സങ്കുചിത രാഷ്‌ട്രീയ നേട്ടങ്ങൾക്കായി വൈകാരിക പ്രതികരണങ്ങൾ ഉണർത്താൻ വേണ്ടി ഉദയനിധിയുടെ വാക്കുകളെ വളച്ചൊടിക്കുകയാണ്. ആരോഗ്യകരമായ സംവാദങ്ങൾക്കുള്ള സുരക്ഷിത ഇടമാണ് തമിഴ്‌നാട്, അത് അങ്ങനെ തന്നെ തുടരും. ഉൾക്കൊള്ളൽ, സമത്വം, പുരോഗതി എന്നിവ ഉറപ്പാക്കിക്കൊണ്ട് നമ്മുടെ പാരമ്പര്യങ്ങളെ വിമർശനാത്മകമായി വിലയിരുത്തേണ്ടത് അത്യന്താപേക്ഷിതമാണ്. യോജിപ്പുള്ളതും ഉൾക്കൊള്ളുന്നതുമായ ഒരു സമൂഹത്തെ പരിപോഷിപ്പിക്കുന്നതിന് ക്രിയാത്മകമായ ചർച്ചകളെ സ്വീകരിക്കണം’- കമൽഹാസൻ പറഞ്ഞു.

എന്നാൽ, ഉദയനിധിക്ക് പിന്നാലെ ഡിഎംകെ നേതാക്കൾ ഹിന്ദു മതത്തിനെതിരെ നിരന്തരമായി വിഷം ചീറ്റുകയാണ്. ഉദയനിധി പറഞ്ഞത് കുറഞ്ഞ് പോയെന്നും സനാതന ധർമ്മം കുഷ്ഠരോഗമാണെന്നുമായിരുന്നു ഡിഎംകെ എംപി എ. രാജ പറഞ്ഞത്. സനാതന ധർമ്മത്തെ ചില രോഗങ്ങളുമായി താരതമ്യം ചെയ്യണം, ഉദയനിധി അതിനെ ഡെങ്കിപ്പനിയുമായും മലേറിയയുമായും താരതമ്യം ചെയ്തു. എന്നാൽ എച്ച്‌ഐവി, കുഷ്ഠം തുടങ്ങിയ രോഗങ്ങളുമായാണ് സനാതന ധർമ്മത്തെ താരതമ്യം ചെയ്യേണ്ടത് -എന്നായിരുന്നു എ. രാജ നടത്തിയ പ്രസ്താവന. ഡിഎംകെ നേതാക്കൾ നിരന്തരം സനാതന ധർമ്മത്തെ അധിക്ഷേപിക്കുമ്പോഴാണ് പിന്തുണയുമായി കമൽഹാസൻ രം​ഗത്തു വന്നിരിക്കുന്നത്.

Tags: hinduKamal HaasanSanatan DharmaUdaya Nidhi Stalin
Share
Tweet
SendShare

More News from this section

കൊമ്പൻ പോയ വഴി മോഴയും; അച്ഛൻ രാജീവിന്റെ തെറ്റുകൾ ആവർത്തിച്ച് രാഹുൽ

രാവണനെ മാത്രം എന്തിന് ചുട്ടുകളയണം, ദുര്യോധനനെ എന്തുകൊണ്ട് ഒഴിവാക്കുന്നു? ദസറയ്‌ക്ക് മുമ്പ് മനുഷ്യാവകാശ കമ്മീഷനിൽ വിചിത്ര പരാതി, ഒടുവിൽ എന്ത് സംഭവിച്ചു

‘അനീതി ചെയ്യുന്നവരെ ശിക്ഷിക്കുന്നതും ധർമം’; മീററ്റ് കൊലക്കേസിൽ വധശിക്ഷ വിധിക്കുമ്പോൾ ഭഗവദ്ഗീതയും മഹാഭാരതവും ഉദ്ധരിച്ച് ജഡ്ജി

ഭർത്താവിനെ കൊന്ന് മൃതദേഹം നീല ഡ്രമ്മിലൊളിപ്പിച്ച കേസ്; ഭാര്യയ്‌ക്കും കാമുകനും വധശിക്ഷ, ഭക്ഷണത്തിൽ ഉറക്കഗുളിക കലർത്തി, കുത്തിക്കൊന്ന് മൃതദേഹം കഷണങ്ങളാക്കി

‘രാഗാ ഇഫക്ട്’!! യുപിയിൽ സമാജ്‌വാദി പാർട്ടിക്ക് വൻ തിരിച്ചടി; മൂന്ന് എംഎൽഎമാർ ബിജെപിയിൽ, നൂറിലധികം നേതാക്കളും പാർട്ടി വിട്ടു

CJPയ്‌ക്ക് അമേരിക്കൻ ഫണ്ടിംഗ്; അഭിജീത് ദീപ്കെയ്‌ക്കും സംഘത്തിനുമെതിരെ മേരി മിൽബൻ; യുവ ദേശസ്‌നേഹികൾ രംഗത്തിറങ്ങണമെന്ന് ആഹ്വാനം

Latest News

കെഎസ്ആർടിസി ഡിപ്പോകളുടെ ചെലവ് ഇനി തദ്ദേശസ്ഥാപനങ്ങൾക്ക്; സർക്കാർ പണം നൽകില്ല, വികസനഫണ്ടും തൊഴിലുറപ്പ് വിഹിതവും ഉപയോഗിക്കാൻ നിർദേശം

പൈതൃക നെൽവിത്തുകളുടെ കാവലാൾ വിടവാങ്ങി; പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു

കൊടുങ്ങല്ലൂരിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മരണം; സംസ്ഥാന ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു, ജില്ലാ പൊലീസ് മേധാവിയോടും ശിശുസംരക്ഷണ ഓഫീസറോടും റിപ്പോർട്ട് തേടി

കേരളത്തിൽ തുലാവർഷമെത്തുന്നു; വ്യാഴാഴ്ച നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഞായറാഴ്ച വരെ ശക്തമായ മഴയ്‌ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത

കോൺഗ്രസ് വിപ്പ് ലംഘിച്ച് ഇടതുപക്ഷത്തിന് വോട്ട് ചെയ്തെന്ന് പരാതി; എരുമേലി മുൻ പ്രസിഡന്റ് സുബി സണ്ണിയെ ആറു വർഷത്തേക്ക് അയോഗ്യയാക്കി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

‘ആ ചിത്രം എന്താണെന്ന് നിനക്കറിയാലോ’… ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്തുവിട്ട് ഇരയായ പെൺകുട്ടിയുടെ കുടുംബം; കൊടുങ്ങല്ലൂരിൽ 18 കാരന്റെ മരണം; കേസിൽ പുതിയ വഴിത്തിരിവ്.

ക്യാപ്റ്റൻ മച്ച്ഛറിന് ഗുളിക നൽകാൻ ശ്രമിച്ചെന്ന് യാത്രക്കാരന്റെ മൊഴി, മാലദ്വീപ് സ്വദേശികളായ പൈലറ്റുമാർ കസ്റ്റഡിയിൽ; ഫ്ലൈദുബായ് വിമാനത്തിലെ ആക്രമണത്തിൽ ദുരൂഹതയേറുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies