തൃശൂര്‍: ചാവക്കാട് അഞ്ചങ്ങാടിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മദ്രസ അദ്ധ്യാപകന് അറസ്റ്റില്‍
മലപ്പുറം പട്ടിക്കാട് സ്വദേശി മുഹമ്മദ് അബുതാഹിറാണ് അറസ്റ്റിലായത്. കുട്ടിയുടെ വീട്ടുകാരുടെ പരാതിയിലാണ് അറസ്റ്റ്.
അഞ്ചങ്ങാടിയില്‍ കഴിഞ്ഞമാസം 27നാണ് കേസിനാസ്പദമായ സംഭവം.പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം പ്രതി ഒളിവില്‍ കഴിയുകയായിരുന്നു.ചാവക്കാട് ഇന്‍സ്പെക്ടര്‍ വിപിന്‍ വേണുഗോപാലിന്റെ നേതൃത്വത്തിലാണ് ഒളിവിലായിരുന്ന പ്രതിയെ അറസ്റ്റ് ചെയ്തത്.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു
Comments