ബാലാഭാസ്‌കറുടെ മരണത്തിൽ ഗൂഢാലോചനയുണ്ടെന്ന വാദം തള്ളി സിബിഐ
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ബാലാഭാസ്‌കറുടെ മരണത്തിൽ ഗൂഢാലോചനയുണ്ടെന്ന വാദം തള്ളി സിബിഐ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 9, 2023, 07:51 am IST
Facebook
Twitter
WhatsAppTelegram

കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന വാദം തള്ളി സിബിഐ. അപകടത്തിന് കാരണമായത് ഡ്രൈവറുടെ അശ്രദ്ധയാണെന്നും അന്വേഷണ സംഘം  ഹൈക്കോടതിയെ അറിയിച്ചു. കേസിൽ പുനരന്വേഷണം വേണമെന്നാവശ്യപ്പെട്ട് ബാലഭാസ്‌കറിന്റെ പിതാവ് കെസി ഉണ്ണി നൽകിയ ഹർജിയിലാണ് സിബിഐ ഇക്കാര്യം അറിയിച്ചത്.

ബാലഭാസ്‌കറിന്റെ മരണത്തിന് കാരണമായ വാഹനാപകടം ഉണ്ടായപ്പോൾ ഡ്രൈവർ അർജുൻ നാരായണൻ അമിതവേഗതയിലാണ് വാഹനമോടിച്ചിരുന്നത്. ഇതാണ് അപകടത്തിൽ കലാശിച്ചതെന്ന് സിബിഐ കോടതിയെ അറിയിച്ചു. കേസിൽ മൂന്ന് സാക്ഷികളെ ഇതുവരെ വിസ്തരിച്ചതായും വിചാരണ തുടരാൻ അനുവദിക്കണമെന്നും കോടതിയെ അറിയിച്ചിട്ടുണ്ട്. കെസി ഉണ്ണി കോടതിയെ സമീപിച്ചതിന് പിന്നാലെ കേസിന്റെ വിചാരണ നടപടികൾ ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു.

ഹൈക്കോടതി ഹർജി വിധി പറയാൻ മാറ്റി. അതുവരെ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ നടക്കുന്ന കേസിന്റെ വിചാരണ നിർത്തിവെയ്‌ക്കണമെന്ന ഇടക്കാല ഉത്തരവ് തുടരുമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസാണ് ഹർജി പരിഗണിച്ചത്. ബാലഭാസ്‌കറും സംഘവും സഞ്ചരിച്ചിരുന്ന കാറിന് പിന്നാലെയുണ്ടായിരുന്ന കെഎസ്ആർടിസി ബസ് അപകടം നടന്നയുടനെ സംഭവസ്ഥലത്ത് എത്തിയിരുന്നു. സംഘത്തെ ആരും ആക്രമിക്കുന്നത് കണ്ടതായി ബസ് ഡ്രൈവറിന്റെ മൊഴിയിൽ ഇല്ല. കാറിലുണ്ടായിരുന്ന ബാലഭാസ്‌കറിന്റെ ഭാര്യയും ഇത്തരത്തിൽ പരാതി ഉന്നയിച്ചിട്ടില്ല. കലാഭവൻ സോബിയുടെ വെളിപ്പെടുത്തൽ പബ്ലിസിറ്റിക്കുവേണ്ടി മാത്രമാണെന്നും സിബിഐ അഭിഭാഷകൻ അറിയിച്ചു. അപകടസ്ഥലത്ത് സംഗീതപ്രമുഖനെ കണ്ടെന്നായിരുന്നു സോബിയുടെ വെളിപ്പെടുത്തൽ.

2018 സെപ്റ്റംബർ 24-നാണ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച വാഹനം അപടത്തിൽപ്പെട്ടത്. തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ നിന്നും മടങ്ങും വഴി  തിരുവനന്തപുരം പള്ളിപ്പുറത്തിനു് സമീപമായിരുന്നു അപകടം നടന്നത്. രണ്ടു വയസുകാരിയായ മകൾ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ദിവസങ്ങൾക്ക് ശേഷമാണ് ബാലഭാസ്കർ മരണത്തിന് കീഴടങ്ങുന്നത്.

Tags: High CourtbalabhaskarCBI
Share
Tweet
SendShare

More News from this section

പിണറായി വിജയനെതിരായ കേസിൽ ഹൈക്കോടതി നിർദേശം; വിധി പഠിച്ച ശേഷം നടപടി,ഇഡി അന്വേഷണം യുഡിഎഫ് നേതാക്കളിലേക്കും വന്നാൽ വരട്ടെ: രമേശ് ചെന്നിത്തല

മാസപ്പടി കേസില്‍ ഹൈക്കോടതി ഉത്തരവ്; ‘അന്തസ്സുണ്ടെങ്കില്‍ സ്ഥാനം ഒഴിയണം’; പിണറായി വിജയനെതിരെ വി. മുരളീധരന്‍

ധർമം, കർമം, മോക്ഷം മുതൽ ഷഡ്ദർശനങ്ങൾ വരെ; സനാതന ധർമം പഠിക്കാൻ അമൃതയിൽ അവസരം; ഹിന്ദു സ്റ്റഡീസ് സർട്ടിഫിക്കറ്റ് കോഴ്സ് നവംബർ 9ന് ആരംഭിക്കും

ഒറ്റ ദിവസം കൊണ്ട് അക്കൗണ്ടില്‍ 3,500 കോടി! തൃപ്പൂണിത്തുറയിലെ സൂപ്പര്‍മാര്‍ക്കറ്റ് ഉടമ ഞെട്ടി; സംഭവം ഇങ്ങനെ

ബാലഭാസ്‌കറിന്റെ മരണത്തില്‍ വീണ്ടും അന്വേഷണം; മാതാപിതാക്കളുടെ സംശയങ്ങള്‍ പരിശോധിക്കാന്‍ ഹൈക്കോടതി ഉത്തരവ്

സുഗതൻ യോഗത്തിൽ പങ്കെടുക്കുന്നത് ഒഫീഷ്യൽ ഫോട്ടോഗ്രാഫിൽ വ്യക്തമാണ്; ഉന്നയിച്ച വാദം ദീപക് തെളിയിക്കണം; ഭരണം നഷ്ടപ്പെട്ടതിന്റെ പരിഭ്രാന്തിയാണ് ഇത്തരം നീക്കങ്ങൾക്ക് പിന്നിൽ: മേയർ വി.വി. രാജേഷ്

Latest News

പ്രതിപക്ഷ എംപിമാർക്ക് രാഷ്‌ട്രപതിയെ കാണാൻ അനുമതി; രാത്രി എട്ടിന് കൂടിക്കാഴ്ച, പത്തംഗ സംഘം രാഷ്‌ട്രപതി ഭവനിലെത്തും

‘അനുചിതം കടുത്ത അപമാനകരം’; ജെ.ഡി. വാൻസിന്റെ പരാമർശത്തിനെതിരെ ഇന്ത്യ; ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി വിദേശകാര്യമന്ത്രാലയം

ഇന്ത്യൻ വംശജ നവനീതം നവി പിള്ളയ്‌ക്ക് സമാധാന നൊബേൽ; അംഗീകാരം അന്താരാഷ്‌ട്ര നീതിക്കായുള്ള പോരാട്ടത്തിന്

ഇന്ത്യയിൽ കുത്തകകൾക്ക് സ്ഥാനമില്ല; മൂന്ന് കമ്പനികൾക്ക് ലൈസൻസുണ്ട്; ഇലോൺ മസ്കിന് മറുപടിയുമായി മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ

നാനാ പടേക്കറുടെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് ഗോവ പോലീസ്; ബിഎൻഎസ്എസ് 194-ാം വകുപ്പ് പ്രകാരം അന്വേഷണം, ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തും

ജെവാര്‍ വിമാനത്താവളത്തിന് ഇനി നരേന്ദ്ര മോദിയുടെ പേര്; പ്രഖ്യാപനവുമായി യോഗി ആദിത്യനാഥ്

ഒരു നിലപാട് വേണ്ട മിസ്റ്റർ രാഹുൽ? മോദി വിരോധത്തിനായി ഇന്ത്യയെ എതിർക്കുകയാണോ? സ്റ്റാർലിങ്ക് വിഷയത്തിൽ വിമർശനവുമായി തേജസ്വി സൂര്യ

റിയാദ് വിമാനത്താവളത്തില്‍ ഇരട്ട മിസൈല്‍ ആക്രമണം; സൗദിയ പൈലറ്റടക്കം മൂന്ന് പേര്‍ കൊല്ലപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies