ഓസ്‌ട്രേലിയയുടെ ലോക ക്രിക്കറ്റിലെ ആധിപത്യത്തിന് മുൻനിര സംഭാവനകൾ നൽകിയ ഒരാളാണ് ഗ്ലെൻ മഗ്രാത്ത്. എക്കാലത്തെയും മികച്ച ബൗളർമാരിൽ ഒരാളായ ഗ്ലെന്നിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുന്നത്.
പന്തെറിയാൻ മാത്രമല്ല, പാമ്പപുപിടിത്തത്തിലും താൻ കേമനാണെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളാണ് താരം ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്. വീട്ടിൽ കേറിയ അതിഥിയെ തുടയ്‌ക്കുന്ന മോപ്പ് ഉപയോഗിച്ച് പുറത്താക്കുന്ന കാഴ്ചയാണ് വീഡിയോയിലുള്ളത്. കോസ്റ്റൽ കാർപെറ്റ് പൈത്തൺ എന്നറിയപ്പെടുന്ന പെരുമ്പാമ്പിനെയാണ് ഗ്ലെൻ വീട്ടിൽ നിന്നും പുറത്താക്കുന്നത്. താരത്തിന്റെ ഈ സാഹസികതയ്‌ക്ക് പിന്തുണ നൽകി ഭാര്യ സാറയും കൂടെയുണ്ടായിരുന്നു.
View this post on Instagram
“>
ബ്രറ്റ്‌ലി അടക്കമുള്ള ക്രിക്കറ്റ് താരങ്ങൾ താരത്തിന്റെ സാഹസികതയെ പ്രശംസിച്ച് രംഗത്തെത്തിയപ്പോൾ, പന്തെറിയാൻ കാണിക്കുന്ന സ്പോർട്ട്സ്മാൻ സ്പിരിറ്റ് പാമ്പുപിടിത്തത്തിൽ കാണിച്ചാൽ പണി കിട്ടുമെന്ന മുന്നറിയിപ്പുമായും ചിലർ രംഗത്തെത്തി. നിമിഷനേരം കൊണ്ട് നിരവധി ആളുകളാണ് ദൃശ്യങ്ങൾ കണ്ടത്.















