ഇൻസ്റ്റഗ്രാമിലെ മുഖചിത്രം മാറ്റി ആരാധകരെ അത്ഭുതപ്പെടുത്തി ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം മഹേന്ദ്രസിംഗ് ധോണി. ഇന്ത്യൻ ദേശീയ പതാകയും സംസ്‌കൃതത്തിലെ വാക്യവുമാണ് പുതിയ പ്രെഫൈൽ ചിത്രം. ‘ഒരു ഭാരതീയനായതിൽ ഞാൻ അഭിമാനിക്കുന്നു’ എന്നാണ് പ്രെഫൈൽ ചിത്രത്തിലെ വാക്യം. ഇന്ത്യൻ സൈന്യത്തിന്റെയും രാജ്യത്തിന്റെ സംസാകരത്തിന്റെയും കടുത്ത ആരാധകനായ ധോണിയുടെ പുതിയ നീക്കം ആരാധകരെ വീണ്ടും അത്ഭുതപ്പെടുത്തുകയാണ്.
എംഎസ് ധോണിയുടെ നേതൃത്വത്തിൽ മൂന്ന് പ്രധാന ഐസിസി ടൂർണമെന്റുകളിൽ ഇന്ത്യ കിരീടം ചൂടി. 2011 ലെ ഏകദിന ലോകകപ്പ്, 2007 ലെ പ്രഥമ ടി20 ലോകകപ്പ്, 2013 ലെ ചാമ്പ്യൻസ് ട്രോഫി എന്നിവയാണവ. മൈതാനത്തെ ധോണിയുടെ ശാന്തമായ പെരുമാറ്റവും വിവേകപൂർണ്ണമായ തീരുമാനങ്ങൾ എടുക്കാനുള്ള കഴിവും അദ്ദേഹത്തിന്റെ മുഖ്യമുദ്രയാണ്. ക്രിക്കറ്റിൽ നിന്ന് വിരമിച്ച താരം ഇപ്പോൾ ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനൊപ്പമാണ്.
Comments