ആവേശം ചോർത്തി മഴ; ഏഷ്യകപ്പിലെ ഇന്ത്യ- പാക് പോരാട്ടം റിസർവ് ദിനത്തിലേക്കോ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ആവേശം ചോർത്തി മഴ; ഏഷ്യകപ്പിലെ ഇന്ത്യ- പാക് പോരാട്ടം റിസർവ് ദിനത്തിലേക്കോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 10, 2023, 05:56 pm IST
FacebookTwitterWhatsAppTelegram

കൊളംബോ: ഏഷ്യ കപ്പിലെ ഇന്ത്യ- പാക് സൂപ്പർ ഫോർ മത്സരത്തിന് വിലങ്ങ് തടിയായി മഴ. ഇന്ത്യ മികച്ച രീതിയിൽ ബാറ്റ് ചെയ്തുകൊണ്ടിരിക്കുന്നതിനിടെയാണ് വില്ലനായി മഴ അവതരിച്ചത്. രോഹിത് ശർമ്മ- ശുഭ്മാൻ ഗിൽ ഓപ്പണിംഗ് സഖ്യം മികച്ച തുടക്കമാണ് ഇന്ത്യയക്ക് നൽകിയത്. ഇരുവരും 121 റൺസ് കൂട്ടിച്ചേർത്ത ശേഷം പുറത്തായി. വിരാട് കോഹ്‌ലിയും കെ.എൽ.രാഹുലുമാണ് ക്രീസിലുള്ളത്.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യയ്‌ക്ക് മികച്ച തുടക്കമാണ് ബാറ്റർമാർ നൽകിയത്. പാകിസ്താൻ പേസ് ബൗളർമാരെ ഗില്ലും രോഹിത്തും ചേർന്ന് വിറപ്പിക്കാൻ തുടങ്ങി. ഇതോടെ പാകിസ്താൻ പ്രതിരോധത്തിലായി. ഗിൽ 13-ാം ഓവറിൽ 37 പന്തിൽ നിന്ന് അർദ്ധസെഞ്ച്വറി നേടി. പിന്നാലെ ടീമിന്റെ സ്‌കോർ 100 കടന്നു.

42 പന്തുകളിൽ നിന്ന് ഇന്ത്യൻ നായകനും അർദ്ധ സെഞ്ച്വറി നേടി. അർദ്ധ സെഞ്ച്വറി നേട്ടത്തിന് പിന്നാലെ ഇരുവരും പുറത്തായി. 56 റൺസെടുത്ത രോഹിത്തിനെ ശദബ് ഖാൻ ഫഹീം അഷറഫിന്റെ കയ്യിലെത്തിച്ചു. പിന്നാലെ ഗില്ലും വീണു. 52 പന്തിൽ നിന്ന് 10 ഫോറടക്കം 58 റൺസെടുത്ത ഗില്ലിനെ ഷഹീൻ അഫ്രീദി സൽമാൻ അലിയുടെ കയ്യിലെത്തിച്ചു. ഇതോടെ ഇന്ത്യ 123 ന് രണ്ട് വിക്കറ്റ് എന്ന നിലയിലായി. ആദ്യ വിക്കറ്റിൽ രോഹിതും ഗില്ലും 121 റൺസാണ് കൂട്ടിച്ചേർത്തത്.

പിന്നീട് ക്രീസിലെത്തിയ കെ.എൽ.രാഹുലും വിരാട് കോഹ്‌ലിയും ചേർന്ന് ഇന്നിംഗ്‌സ് കെട്ടിപ്പടുത്തു. പിന്നീട് കനത്ത മഴ പെയ്തതോടെ മത്സരം നിർത്തിവെയ്‌ക്കുകയായിരുന്നു. കോഹ്‌ലി ഏട്ടു റൺസെടുത്തും രാഹുൽ 17 റൺസ് നേടിയും പുറത്താവാതെ നിൽക്കുന്നു.

Tags: PakistanRainAsia CupIndiaSUPPER FOUR
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies