ജയ്പൂർ: രാജസ്ഥാൻ കോൺഗ്രസ് നേതാവും മുൻ എംപിയുമായി ജ്യോതി മിർധയും മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ സവായ് സിംഗ് ചൗധരിയും ബിജെപിയിൽ. രാജസ്ഥാനിലെ നാഗൗറിൽ നിന്നുള്ള കോൺഗ്രസിന്റെ എംപിയാണ് ജ്യോതി മിർധ. ബിജെപി ദേശീയ സെക്രട്ടറി അരുൺ സിംഗിന്റെയും മുതിർന്ന നേതാക്കളുടെയും സാന്നിധ്യത്തിലാണ് ഇരുവരും ബിജെപിയിൽ അംഗത്വം എടുത്തത്. ഈ വർഷം അവസാനം നടക്കാനിരിക്കുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഇരുവരുടെയും ബിജെപി രംഗപ്രവേശം.
രാജസ്ഥാനിൽ കോൺഗ്രസ് സർക്കാർ കടുത്ത അഴിമതി ആരോപണങ്ങൾ നേരിടുന്നതിനിടെയിലാണ് പ്രമുഖ നേതാക്കളുടെ കൊഴിഞ്ഞുപോക്ക്. അഴിമതി തുറന്നുകാണിച്ചതിന് പിന്നാലെ ഗെഹ്‌ലോട്ട് സർക്കാരിലെ മന്ത്രിയായ രാജേന്ദ്ര സിംഗ് ഗുദ്ധാ കോൺഗ്രസിൽ നിന്ന് രാജി വെച്ച് എൻഡിഎ മുന്നണിക്കൊപ്പം എത്തിയിട്ട് അധികം നാളായിട്ടില്ല. രാജസ്ഥാനിലെ കോൺഗ്രസ് നേതൃത്വം വലിയ വെല്ലുവിളികളാണ് സംസ്ഥാനത്ത് നേരിടുന്നത്.
Comments