ബോളിവുഡ് താരം അമിത് സാധ് പ്രകടിപ്പിച്ച ആഗ്രഹമാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. മലയാളത്തിന്റെ സ്വന്തം ലാലേട്ടനെ കുറിച്ചാണ് താരത്തെ പ്രശംസിച്ചിരിക്കുകയാണ് താരം. അതിശക്തനായ അഭിനേതാവ് എന്നാണ് അമിത് മോഹൻലാലിനെ വിശേഷിപ്പിച്ചത്. അദ്ദേഹത്തിനൊപ്പം ഒരു സിനിമ ചെയ്യണമെന്ന് ആഗ്രഹവും താരം പ്രകടിപ്പിച്ചു.
‘കായ് പോ ചെ’, ‘സർക്കാർ’, തുടങ്ങിയ ചിത്രങ്ങളിലൂടെയും ‘ബ്രീത് ഇൻ റ്റു ദ ഷാഡോസ്’ എന്ന വെബ്‌സീരീസിലൂടെയും ശ്രദ്ധനേടിയ നടനാണ് അമിത് സാധാ. അഭിനയത്തിൽ നിന്ന് ചെറിയ ഇടവേളയെടുത്ത് ബൈക്കിൽ ഇന്ത്യ ചുറ്റുകയാണ് താരം. യാത്ര ഡൽഹിയിലെത്തിയപ്പോൾ മാദ്ധ്യമങ്ങളോട് സംസാരിക്കവേയാണ് താരത്തിന്റെ പരാമർശം.
‘ഇന്ത്യൻ സിനിമയിൽ ഞാൻ ഏറെ ആരാധിക്കുന്ന താരമാണ് മോഹൻലാൽ സാർ. അദ്ദേഹത്തിനൊപ്പം ഒരു സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. അദ്ദേഹം അതിശക്തനായ അഭിനേതാക്കളിലൊരാളും യഥാർത്ഥ താരവുമാണ് എന്നാണ് അമിത് സാധ് പ്രതികരിച്ചു.
Comments