'മൂന്ന് വർഷം മുമ്പാണ് ലേക്കർ ഇന്ത്യയ്ക്കായി ഡോ. അനീസിന്റെ പേരിൽ വാടകയ്ക്ക് എടുത്തത്, വീണാ വിജയനാണെന്ന് അറിഞ്ഞിരുന്നെങ്കിൽ  നൽകില്ലായിരുന്നു’: ഒറ്റമുറി കടയുടെ ഉടമ
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘മൂന്ന് വർഷം മുമ്പാണ് ലേക്കർ ഇന്ത്യയ്‌ക്കായി ഡോ. അനീസിന്റെ പേരിൽ വാടകയ്‌ക്ക് എടുത്തത്, വീണാ വിജയനാണെന്ന് അറിഞ്ഞിരുന്നെങ്കിൽ  നൽകില്ലായിരുന്നു’: ഒറ്റമുറി കടയുടെ ഉടമ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 20, 2026, 11:32 am IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്:  വീണ വിജയന്റെ പങ്കാളിത്തത്തിലുള്ള തട്ടിക്കൂട്ട് സ്ഥാപനമായ ലേക്കർ ഇന്ത്യ കോർപ് പ്രവർത്തിക്കുന്ന കെട്ടിടവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. കെട്ടിടം മൂന്ന് വർഷം മുമ്പാണ് സ്ഥാപനത്തിന് വാടകയ്‌ക്ക് നൽകിയതെന്ന് ഉടമ മുഹമ്മദ് അലി പറഞ്ഞു. ഡോ. അനീസിന്റെ പേരിലാണ് കെട്ടിടം വാടകയ്‌ക്കെടുത്തതെന്നും മെഡിക്കൽ ഉപകരണങ്ങൾ സൂക്ഷിക്കുന്നതിനുള്ള മുറിയെന്ന നിലയിലാണ് സ്ഥലം നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി. വാടക കൃത്യമായി നൽകാറുണ്ടെന്നും ഉടമ പറഞ്ഞു.

വീണാ വിജയനാണ് സ്ഥാപനത്തിന് പിന്നിലെന്ന് അറിയാമായിരുന്നെങ്കിൽ കെട്ടിടം വാടകയ്‌ക്ക് നൽകില്ലായിരുന്നുവെന്നും മുഹമ്മദ് അലി പറഞ്ഞു. സ്ഥാപനം ഇതുവരെ തുറന്ന് കണ്ടിട്ടില്ലെന്നും അവിടെ ആരും വരാറില്ലെന്നും  പ്രദേശവാസികളും സാക്ഷ്യപ്പെടുത്തുന്നു.

കോഴിക്കോട് പന്തീരാങ്കാവിന് സമീപമുള്ള രണ്ട് നില കെട്ടിടത്തിലെ ഒന്നാം നിലയിലെ ഒറ്റമുറിയിലാണ് ലേക്കർ ഇന്ത്യ കോർപ് പ്രവർത്തിക്കുന്നത്. സ്ഥാപനത്തിന്റെ പേര് പോലും വെള്ളക്കടലാസിൽ എഴുതി ഒട്ടിച്ച നിലയിലാണ്. കഴിഞ്ഞ ദിവസത്തെ ഇഡി റെയ്ഡിന് ശേഷമാണ് ഇത്തരം ഒരു വെള്ളക്കടലാസ് അവിടെ പ്രത്യക്ഷപ്പെട്ടതെന്നാണ് വിവരം.

2023ലാണ് ലേക്കർ ഇന്ത്യ കോർപ് ആരംഭിച്ചത്. പങ്കാളിത്ത സ്ഥാപനമായി രജിസ്റ്റർ ചെയ്തിരിക്കുന്നത്  വീണയുടെ പേരിലാണ്. ഓഫിസ്, വെയർഹൗസ്, ഡിപ്പോ, റീട്ടെയ്ൽ, ഹോൾസെയിൽ ബിസിനസുകളാണ് സ്ഥാപനത്തിന്റെ പ്രധാന പ്രവർത്തനങ്ങളായി രേഖപ്പെടുത്തിയിട്ടുള്ളത്. മെഡിക്കൽ ഉപകരണങ്ങൾ ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങളുമായി ബന്ധപ്പെട്ട ഇടപാടുകളും സ്ഥാപനത്തിന്റെ പ്രവർത്തനപരിധിയിലുണ്ടെന്നാണ് വിവരം.

മേയ് 27ന് ടി.വീണയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ലഭിച്ച രേഖകളിലാണ് ലേക്കർ ഇന്ത്യ കോർപിനെക്കുറിച്ചുള്ള വിവരങ്ങൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് ലഭിച്ചത്. സ്ഥാപനത്തിന്റെ അക്കൗണ്ടിൽ 15,57,414 രൂപ ഉണ്ടായിരുന്നതായും ഇഡി കണ്ടെത്തിയിരുന്നു.  സ്ഥാപനത്തിന്റെ സാമ്പത്തിക ഇടപാടുകളും പ്രവർത്തനങ്ങളും അന്വേഷണത്തിന്റെ ഭാഗമായി ഇഡി പരിശോധിക്കുന്നുണ്ട്.

മാസപ്പടി കേസുമായി ബന്ധപ്പെട്ട്  വീണയുടെ സാമ്പത്തിക ഇടപാടുകളിൽ ഇഡി അന്വേഷണം ശക്തമാക്കിയിരിക്കുന്നതിനിടെയാണ് ലേക്കർ ഇന്ത്യ കോർപിന്റെ പ്രവർത്തനവും സ്ഥാപനത്തിന് ലഭിച്ച കെട്ടിടവും സംബന്ധിച്ച വിവരങ്ങൾ പുറത്തുവരുന്നത്. സ്ഥാപനത്തിന്റെ സാമ്പത്തിക ഇടപാടുകൾ, പ്രവർത്തനങ്ങൾ, പങ്കാളിത്തം എന്നിവയിൽ അന്വേഷണ സംഘം കൂടുതൽ പരിശോധന നടത്തുകയാണ്

Tags: Pinarayi VijayanP A Muhammad RiyasVeena Vijayan ED Investigation
Share
Tweet
SendShare

More News from this section

റിപ്പോർട്ടർ ടിവിയോട് ലൈസൻസ് രേഖകൾ ഹാജരാക്കാൻ കേന്ദ്രം; ചീഫ് എഡിറ്റർ മുതൽ താഴെത്തട്ടിലെ ജീവനക്കാർ വരെയുള്ള വേതനവിവരങ്ങളും കരാറുകളും സമർപ്പിക്കണം

‘പരാതിക്കാരിക്ക് നീതി ലഭിക്കണം’; സിപിഎം നേതാവ് ഇ.എൻ. സുരേഷ് ബാബുവിനെതിരായ പീഡന പരാതി ഉടൻ പോലീസിന് കൈമാറണം: ആനി രാജ

ഭാരതീയവിചാരകേന്ദ്രത്തിൽ വിദ്യാരംഭത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു

ദൈനംദിന ഭരണത്തിൽ പാർട്ടി ചർച്ച ആവശ്യമില്ല, ഹൈക്കമാൻഡ് തീരുമാനത്തിലാണ് സ്ഥാനത്തെത്തിയത്; അടൂർ പ്രകാശിന്റെ ഏകാധിപത്യ ആരോപണത്തിന് മറുപടിയുമായി വി.ഡി. സതീശൻ

തദ്ദേശവകുപ്പിൽ അനുപമ–ദിവ്യ എസ്. അയ്യർ പോരെന്ന് വാർത്തകൾ; മത്സരവും ചേരിതിരിവും ഇല്ലെന്ന് ദിവ്യ എസ് അയ്യരുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ്, മന്ത്രിയുടെ നിർദേശപ്രകാരമാണ് പദ്ധതി നടപ്പാക്കിയതെന്ന് വിശദീകരണം

കോഴിക്കോട് മാവൂർ റോഡിൽ ഓടിക്കൊണ്ടിരുന്ന ബസിന് മുന്നിലേക്ക് ചാടിയ യുവാവ് മരിച്ചു

Latest News

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

ജെഎൻയുവിൽ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാതിക്രമം; കോൺഗ്രസ് എംപിയും പ്രൊഫസറുമായ അംഗോംച ബിമോൾ അകോയ്ജാമിനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു

വിദേശ പൗരനായ ധ്രുവ് റാഠിയുടെ ഇന്ത്യയിലെ പ്രതിഷേധത്തിൽ പങ്കെടുത്തതെങ്ങനെ? പൗരത്വവും വിസയും പരിശോധിക്കണം; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി

ടാൻസാനിയയിൽ വീണ് എൻ.കെ. പ്രേമചന്ദ്രൻ എംപിക്ക് പരിക്ക്; ഇടതുകൈക്കുഴയ്‌ക്ക് പൊട്ടൽ, ഡൽഹിയിലെത്തിച്ച് ശസ്ത്രക്രിയ നടത്താൻ നിർദേശം

ബിഎംഎസ് പ്രവർത്തകൻ വിനയൻ കൊലക്കേസിൽ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴു പ്രതികളെ വെറുതെവിട്ട് തലശ്ശേരി കോടതി, ശിക്ഷ ഈ മാസം 12ന് വിധിക്കും

പ്രതിപക്ഷ എംപിമാർക്ക് രാഷ്‌ട്രപതിയെ കാണാൻ അനുമതി; രാത്രി എട്ടിന് കൂടിക്കാഴ്ച, പത്തംഗ സംഘം രാഷ്‌ട്രപതി ഭവനിലെത്തും

‘അനുചിതം കടുത്ത അപമാനകരം’; ജെ.ഡി. വാൻസിന്റെ പരാമർശത്തിനെതിരെ ഇന്ത്യ; ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി വിദേശകാര്യമന്ത്രാലയം

പിണറായി വിജയനെതിരായ കേസിൽ ഹൈക്കോടതി നിർദേശം; വിധി പഠിച്ച ശേഷം നടപടി,ഇഡി അന്വേഷണം യുഡിഎഫ് നേതാക്കളിലേക്കും വന്നാൽ വരട്ടെ: രമേശ് ചെന്നിത്തല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies