ബിഎംഎസ് പ്രഥമ അമൃതാദേവീ പുരസ്‌കാരം പ്രകൃതി സംരക്ഷകൻ സുനിൽ സുരേന്ദ്രന്; മാറുന്ന ലോകത്തിന് ഭാരതം നേതൃത്വം നൽകുന്നുവെന്ന് ജസ്റ്റിസ് എൻ.നഗരേഷ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ബിഎംഎസ് പ്രഥമ അമൃതാദേവീ പുരസ്‌കാരം പ്രകൃതി സംരക്ഷകൻ സുനിൽ സുരേന്ദ്രന്; മാറുന്ന ലോകത്തിന് ഭാരതം നേതൃത്വം നൽകുന്നുവെന്ന് ജസ്റ്റിസ് എൻ.നഗരേഷ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 12, 2023, 01:29 pm IST
Facebook
Twitter
WhatsAppTelegram

എറണാകുളം: ഭാരതീയ മസ്ദൂർ സംഘത്തിന്റെ പ്രഥമ അമൃതാ ദേവി പുരസ്‌കാരം തോട്ടം തൊഴിലാളിയായ പരിസ്ഥിതി പ്രവർത്തകൻ സുനിൽ സുരേന്ദ്രന്. 25001 രൂപ ക്യാഷ് അവാർഡും പ്രശസ്തി പത്രവും ഫലകവുമാണ് പുരസ്‌കാരം. എറണാകുളം ബിടിഎച്ചിൽ നടന്ന ചടങ്ങിൽ വച്ച് ഹൈക്കോടതി ജസ്റ്റിസ് എൻ. നഗരേഷ് പുരസ്‌കാരം സമ്മാനിച്ചു. അമൃതാ ദേവീ ബലിദാന സ്മരണാർത്ഥമാണ് പരിസ്ഥിതി മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങൾക്ക് ബിഎംഎസ് പുരസ്‌കാരം ഏർപ്പെടുത്തിയത്.

ലോകം നിലനിൽക്കണമെങ്കിൽ ഭാരതം കാണിച്ചു കൊടുക്കുന്ന വഴിയേ നടക്കണം എന്ന സ്ഥിതി ലോകത്ത് സംജാതമായിരിക്കുന്നുവെന്ന് ഹൈക്കോടതി ജസ്റ്റിസ് എൻ നഗരേഷ് ചടങ്ങിൽ പറഞ്ഞു. ഭൂമിയിലുള്ളത് എല്ലാവർക്കും ഉള്ളതാണ്, നമുക്ക് മാത്രമുള്ളതല്ല. ആവശ്യമായത് മാത്രം ഭൂമിയിൽ നിന്നെടുക്കുക എന്നതാണ് നമ്മുടെ കാഴ്ചപ്പാട് പ്രകൃതിയെ സംരക്ഷിക്കാൻ ജീവത്യാഗം ചെയ്യുന്ന സമൂഹം ഭാരതത്തിൽ മാത്രമേ കാണുവാൻ സാധിക്കൂ. പ്രകൃതിയെ ആരാധിച്ചു കൊണ്ട് ആത്മീയതയിൽ ഊന്നി നിന്നുകൊണ്ടുള്ള ജീവിതക്രമം ഇന്ന് ലോകത്തിന് മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സുനിൽ സുരേന്ദ്രന് പുരസ്‌കാരം നൽകിക്കൊണ്ട് സംസാരിക്കുകയായിരുന്നു ജസ്റ്റിസ് എൻ നഗരേഷ്.

തോട്ടം തൊഴിലാളിയായ സുനിൽ സുരേന്ദ്രൻ വ്യത്യസ്ത പരിസ്ഥിതി പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ്. വീരമൃത്യു വരിച്ച സൈനികരെ സ്മരിച്ചു കൊണ്ട് കാവൽ മരം പദ്ധതി, ക്ഷേത്രങ്ങളിൽ പൂജയ്‌ക്ക് ഒരു പൂമരം പദ്ധതി, വിദ്യാലയങ്ങളിൽ അക്ഷര വൃക്ഷം പദ്ധതി, ആശുപത്രികൾ കേന്ദ്രീകരിച്ച് ആതുരവൃക്ഷം പദ്ധതി, കണ്ടൽ വനവൽകരണ പ്രവർത്തനം, പക്ഷികൾക്ക് വെള്ളം നൽകുന്ന തണ്ണീർ കുടം പദ്ധതി തുടങ്ങി വിവിധ തരത്തിൽ പ്രകൃതി സംരക്ഷണത്ത പ്രോത്സാഹിപ്പിക്കുകയാണ് സുനിലും കുടുംബവും.

1730-ൽ രാജസ്ഥാനിലെ ജോദ്പൂരിൽ വൃക്ഷങ്ങൾ മുറിക്കുന്നത് തടയാൻ നടത്തിയ പ്രക്ഷോഭത്തിന് നേതൃത്വം കൊടുത്ത അമൃതാ ദേവീയും മക്കളും 363 ഗ്രാമീണരും വധിക്കപ്പെട്ടു. ഈ സംഭവത്തിന്റെ സ്മരണാർത്ഥം ബിഎംഎസ് ഓഗസ്റ്റ്-28 പരിസ്ഥിതി ദിനമായും കേന്ദ്ര പരിസ്ഥിതി മന്ത്രാലയം സെപ്തംബർ-11 ദേശീയ വന രക്തസാക്ഷി ദിനമായും ആചരിക്കുന്നു. ഈ വർഷം മുതൽ ബിഎംഎസ് കേരളം ഏർപ്പെടുത്തിയ പുരസ്‌കാരദാന സമ്മേളനത്തിന് ബിഎംഎസ് സംസ്ഥാന അദ്ധ്യക്ഷൻ ഇ.ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ അദ്ധ്യക്ഷത വഹിച്ചു.

പരിസ്ഥിതി പ്രവർത്തകൻ ഡോ. സി.എം ജോയി പരിസ്ഥിതി സംരക്ഷണ സന്ദേശം നൽകി. ബിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി.കെ അജിത്ത്, പരിസ്ഥിതി വിഭാഗം പ്രമുഖ് നാരായണൻ, സഹ പ്രമുഖ് രാജേഷ് ചന്ദ്രൻ, ബിഎംഎസ് സംസ്ഥാന ഭാരവാഹികളായ കെ. മഹേഷ്, എം.പി ചന്ദ്രശേഖരൻ, സിബി വർഗീസ്, കെ.വി. മധുകുമാർ, ബിഎംഎസ് ജില്ലാ സെക്രട്ടറി ധനീഷ് നീറിക്കോട് എന്നിവർ സംസാരിച്ചു.

Tags: BMSAmritha devi Award
Share
Tweet
SendShare

More News from this section

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

Latest News

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies