സമീപ കാലങ്ങളിലെ ഏറ്റവും വലിയ സർപ്രൈസ് ഹിറ്റുകളിൽ ഒരു ചിത്രമാണ് അക്വാമാൻ. വർഷങ്ങൾ പിന്നിടുമ്പോൾ പ്രേഷകരെ ആവേശം കൊള്ളിച്ച ഈ ഹോളിവുഡ് ചിത്രത്തിന്റെ രണ്ടാം ഭാഗം ‘അക്വമാൻ ആൻഡ് ദ ലോസ്റ്റ് കിംഗ്ഡം’ തിയേറ്ററുകളിലേക്ക് എത്തുകയാണ്. പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസർ സമൂഹ മാദ്ധ്യമങ്ങളിൽ തരംഗമായി.
ഗെയിംസ് ഓഫ് ത്രോൺസിലൂടെ പ്രേഷക ശ്രദ്ധ നേടിയ ജേസൺ മൊമോമ അക്വാമാനായി എത്തിയപ്പോൾ ജനാരവങ്ങളുടെ വൻ തിരമാലകളാണ് തിയേറ്ററുകളിൽ അലയടിച്ചത്. അക്വാമാൻ രണ്ടിലും മൊമോമ തന്നെയാണ് നായകനാകുന്നത്. സമുദ്രത്തിൽ ജീവിച്ച കടൽ ജീവികളുടെ കഴിവുകളുള്ള ആർതർ എന്ന അതിമാനുഷിക കഥാപാത്രത്തിന്റെയും അയാളെ ചുറ്റിപ്പറ്റി നടക്കുന്ന സംഭവവികാസത്തിന്റെയും കഥ പറയുന്ന ഈ ചിത്രത്തിന്റെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ജെയിംസ് വാൻ ആണ്. ഡേവിഡ് ലെസ്ലി ജോൺസൺ ഗോൾഡ്രിക്ക് എന്നിവരാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഡിസി സ്റ്റുഡിയോസ്, വാണർ ബ്രോസ്, അറ്റോമിക് മോൺസ്റ്റർ എന്നിവയുടെ ബാനറിൽ ജെയിംസ് വാനും പീറ്ററും ചേർന്നാണ് നിർമ്മിക്കുന്നത്.
പാട്രിക് വിൽസൺ, ആംബർ ഹേഡ്, യഹ്യ അബ്ദുൾ മതീൻ, നിക്കോൾ കിഡ്മാൻ തുടങ്ങി ഒട്ടേറെ താര നിരയാണ് അക്വാമാൻ ആൻഡ് ദ ലോസ്റ്റ് കിംഗ്ഡത്തിൽ അണിനിരക്കുന്നത്. 205 മില്യൺ ഡോളർ ചെലവഴിച്ചാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഡിസംബർ 20-ന് ലോകവ്യാപമായി രണ്ടാം ഭാഗം തിയേറ്ററുകളിൽ എത്തും.















