ന്യൂഡൽഹി: സനാതന ധർമ്മത്തിനെതിരെ നടക്കുന്ന ആക്രമണങ്ങൾ കോൺഗ്രസിന്റെ അറിവോടെയാണെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ. പ്രതിപക്ഷ ഐക്യത്തിന്റെ യോഗത്തിന് ശേഷമാണ് സനാതന ധർമ്മത്തിനെതിരെ ഡിഎംകെ നേതാവിന്റെ പ്രസ്താവന എന്ന് അദ്ദേഹം പറഞ്ഞു. മുംബൈയിലെ പ്രതിപക്ഷ സഖ്യ യോഗത്തിന് ശേഷം രണ്ട് ദിവസം കഴിഞ്ഞപ്പോഴാണ് ഉദയനിധി സ്റ്റാലിന്റെ പ്രസ്താവന വരുന്നുതെന്നും പിന്നാലെ പ്രിയങ്ക് ഖാർഗെയും അധിക്ഷേപവുമായി എത്തിയെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ ഡിഎംകെ മന്ത്രി പറയുന്നത് സനാതന ധർമ്മത്തിനെ എതിർക്കാനാണ് പ്രതിപക്ഷം സഖ്യം രൂപീകരിച്ചതെന്ന്. ഇത് രാഹുലിന്റെയും സോണിയയുടെയും കുബുദ്ധിയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇവരുടെ പ്രസ്താവനയിൽ കോൺഗ്രസും പ്രതിപക്ഷ സഖ്യവും അവരുടെ നിലപാട് വ്യക്തമാക്കണമെന്ന് ജെപി നദ്ദ ആവശ്യപ്പെട്ടു. ഏതെങ്കിലും മതത്തെക്കുറിച്ച് ആക്ഷേപരമായ പ്രസ്താവനകൾ നടത്താൻ ഭരണഘടനയിൽ അവകാശമുണ്ടോ എന്ന് പറയണം? ഇൻഡി സഖ്യത്തിലെ അംഗങ്ങൾക്ക് ഭരണഘടനയുടെ വകുപ്പുകളെക്കുറിച്ച് അറിയില്ലേ? സനാതന ധർമ്മത്തിനെതിരായ വിദ്വേഷത്തിന്റെ ചരക്കുകൾ സ്നേഹക്കടയുടെ പേരിൽ വിൽക്കുന്നത് എന്തിനാണെന്ന് പ്രതിപക്ഷ സഖ്യവും കോൺഗ്രസും സോണിയയും രാഹുലും പറയണം? വിദ്വേഷത്തിന്റെ ഈ മെഗാ മാൾ തുറന്നിരിക്കുന്നത് അധികാരത്തിന് വേണ്ടിയാണ്. ഇതിന് പിന്നിൽ ഭിന്നിപ്പിച്ച് ഭരിക്കുക എന്ന തന്ത്രമാണുള്ളതെന്ന് അദ്ദേഹം ആരോപിച്ചു.
Comments