മുഖ്യമന്ത്രിക്ക് ഹെലികോപ്റ്ററിൽ പറക്കാൻ പണമുണ്ട്; ധൂർത്തടിക്കാൻ പണമുള്ള സർക്കാർ വിദ്യാർത്ഥികളുടെ ഉച്ചക്കഞ്ഞിയിൽ മണ്ണ് വാരിയിടുകയാണ്: എബിവിപി 
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മുഖ്യമന്ത്രിക്ക് ഹെലികോപ്റ്ററിൽ പറക്കാൻ പണമുണ്ട്; ധൂർത്തടിക്കാൻ പണമുള്ള സർക്കാർ വിദ്യാർത്ഥികളുടെ ഉച്ചക്കഞ്ഞിയിൽ മണ്ണ് വാരിയിടുകയാണ്: എബിവിപി 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 12, 2023, 09:00 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും സർക്കാരിനും ധൂർത്തടിക്കാൻ പണമുള്ളപ്പോൾ സ്‌കൂളുകളിൽ വിദ്യാർത്ഥികള്‍ക്ക് ഉച്ചഭക്ഷണത്തിന് പണമില്ലെന്ന സർക്കാർ വാദം വിദ്യാർത്ഥികളോടുള്ള വെല്ലുവിളിയാണെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി എൻസിടി ശ്രീഹരി. പിഎം (പ്രധാനമന്ത്രി) പോഷൺ പദ്ധതി പ്രകാരം സ്കൂൾ ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പിനായി നടപ്പ് വർഷം സംസ്ഥാനത്തിന് ലഭിക്കേണ്ട കേന്ദ്ര വിഹിതം 284.31 കോടി രൂപയാണ്. ആനുപാതിക സംസ്ഥാന വിഹിതമായ 163.15 കോടി രൂപയടക്കം കേന്ദ്രസർക്കാർ നിശ്ചയിച്ചിട്ടുള്ള പദ്ധതി അടങ്കൽ തുക 447.46 കോടി രൂപയാണ്. 2022-23 വർഷം മുതൽ രണ്ട് ഗഡുക്കളായാണ് കേന്ദ്രവിഹിതം ലഭിക്കുന്നത്. നിശ്ചയിക്കപ്പെട്ട കേന്ദ്രവിഹിതത്തിന്റെ 60 ശതമാനം തുക ആദ്യ ഗഡുവായും ബാക്കിയുള്ള 40 ശതമാനം തുക രണ്ടാം ഗഡുവായും അനുവദിക്കുന്നു. ഇത് പ്രകാരം നടപ്പ് വർഷത്തെ ആദ്യ ഗഡു കേന്ദ്രവിഹിതമായി സംസ്ഥാനത്തിന് ലഭിക്കേണ്ടത് 170.59 കോടി രൂപയാണ്. ആനുപാതിക സംസ്ഥാന വിഹിതം 97.89 കോടി രൂപയാണ്. സ്‌കൂളുകൾ ഇല്ലാതിരുന്ന കൊറോണ മഹാമാരി കാലത്തും ഉച്ചഭക്ഷണത്തിന് വേണ്ടി സംസ്ഥാന സർക്കാർ പണം കൈപ്പറ്റിയിരുന്നു. ആ വർഷങ്ങളിലെ കൃത്യമായ കണക്കുകൾ ഹാജരാക്കാനാണ് കേന്ദ്രം ആവശ്യപ്പെട്ടതെന്നും അതിനെയാണ് കേന്ദ്രം അനാവശ്യമായി ദ്രോഹിക്കുന്നു എന്ന് പറഞ്ഞ് ജനങ്ങളെ വഞ്ചിക്കുന്നതെന്നും എൻസിടി ശ്രീഹരി വിമർശിച്ചു.

സാങ്കേതിക കാരണങ്ങളാൽ കേന്ദ്രം ധനസഹായം നൽകുന്നില്ലെന്ന് വാദിക്കുന്ന വിദ്യാഭ്യാസ മന്ത്രി സംസ്ഥാന വിഹിതത്തെപറ്റി വാ തുറക്കുന്നില്ല. ഇത്രയൊക്കെ പ്രതിസന്ധി ഉണ്ടായിട്ടും സംസ്ഥാന വിഹിതം അനുവദിക്കാത്തത് എന്തുകൊണ്ടാണ്? ഉച്ചഭക്ഷണത്തിന് പണം നൽകിയതിന്റെ പേരിൽ അദ്ധ്യാപകർക്ക് കടക്കെണിയിലാകേണ്ടി വന്നു എന്നുള്ളത് എന്തൊരു ദുരവസ്ഥയാണ്. രാഷ്‌ട്രീയക്കളിയുടെ പേരിൽ പാഠപുസ്തകങ്ങൾ ഓണപ്പരീക്ഷയ്‌ക്ക് ശേഷം വീണ്ടും അടിച്ചിറക്കി, അതിന്റെ പ്രചാരണത്തിന് വലിയ തുക ചിലവാക്കി. തള്ളാൻ കാശുള്ള സർക്കാരിന് വിദ്യാർത്ഥികളുടെ അവകാശങ്ങൾ ഉറപ്പാക്കാൻ സാധിക്കുന്നില്ലെന്നും എബിവിപി സംസ്ഥാന സെക്രട്ടറി കുറ്റപ്പെടുത്തി.

കഴിഞ്ഞ 5 വർഷത്തെ എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ് തുക ഇതുവരെ വിജയികൾക്ക് നൽകിയിട്ടില്ല. 8 കോടിയിലധികം രൂപയാണ് ഇത്തരത്തിൽ നൽകാനുള്ളത്. മുഖ്യമന്ത്രിക്ക് വേണ്ടി മാസം 80 ലക്ഷം ഹെലികോപ്റ്റർ വാടക നൽകാൻ സർക്കാരിന് പണം ഉണ്ട്. മുഖ്യമന്ത്രിക്ക് നീന്തൽകുളം പണിയാൻ പണമുണ്ട്. ഇത്തരത്തിൽ ധൂർത്തടിക്കാൻ പണമുള്ള സർക്കാർ വിദ്യാർത്ഥികളുടെ ഉച്ചക്കഞ്ഞിയിൽ മണ്ണ് വാരിയിടുകയാണ്. സ്കോളർഷിപ്പുകൾ മുടക്കുകയാണ്. ഇത്തരം അനീതികൾക്കെതിരെ വരും ദിവസങ്ങളിൽ ശക്തമായ പ്രതിഷേധങ്ങൾക്ക് എബിവിപി നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

Tags: abvpNCT Sreehari
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies