സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഗ്രഹത്തിന്റെ മനോഹരമായ ചിത്രം പങ്കുവെച്ച് നാസ. വജ്രം പോലെ തിളങ്ങുന്ന ഗ്രഹത്തെ ഭ്രമണം ചെയ്യുന്ന ആദ്യ ബഹിരാകാശ പേടകമായ മെസഞ്ചർ ആണ് ചിത്രം പകർത്തിയത്. നാസ വിവിധ ചിത്രങ്ങളാണ് ഓരോ ദിവസം പങ്കുവെയ്‌ക്കുന്നത്. ഭൂമിയുടെയും ബഹിരാകാശത്തെയും വിസ്മയ ലോകം കാണിക്കുന്ന ആകർഷകമായ ചിത്രങ്ങൾ നാസ ഇൻസ്റ്റഗ്രാം ഹാൻഡിലിലൂടെ പങ്കുവെയ്‌ക്കാറുണ്ട്.
സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഗ്രഹവും ഭൂമിയിൽ നിന്നും ഏകദേശം 36 ദശലക്ഷം മൈൽ അഥവാ 58 ദശലക്ഷം കിലോമീറ്റർ അകലെയുള്ള സൂര്യന്റെ ഏറ്റവും അടുത്തുള്ള ഗ്രഹവുമാണ് ബുധൻ. ഈ ഗ്രഹത്തിന്റെ വിസ്മയകരമായ ചിത്രമാണ് ഇപ്പോൾ നാസ പങ്കുവെച്ചിരിക്കുന്നത്. സൂര്യൻ ഇത്രയും അടുത്തുണ്ടായിരുന്നിട്ട് കൂടി ബുധനിൽ വലിയ തോതിലുള്ള താപം അനുഭവപ്പെടുന്നില്ലെന്ന് പറയപ്പെടുന്നു.
ബുധൻ ഏറ്റവും ചെറിയ ഗ്രഹമാണ്. എന്നാൽ ഏറ്റവും വേഗതയേറിയ ഗ്രഹമെന്ന പ്രത്യേകതയുമുണ്ട്. സെക്കൻഡിൽ 29 മൈൽ അഥവാ 47 കിലോമീറ്റർ വേഗതയിലാണ് ഇതിന്റെ ഭ്രമണപഥത്തിൽ സഞ്ചരിക്കുന്നത്. ബുധനെ ഭ്രമണം ചെയ്യുന്ന ആദ്യത്തെ ബഹിരാകാശ പേടകമായ മെസഞ്ചർ ആണ് ചിത്രം പകർത്തിയത്. ഗ്രഹത്തിന്റെ ഉപരിതലത്തിലെ പാറകളിലുള്ള രാസ-ധാതു-ഭൗതിക വ്യത്യാസങ്ങൾ വേർതിരിച്ചറിയുന്നതിന് ഇവ ഉപകാരപ്രദമാണ്.















