നിപ നാലാം വരവ് അറിയിക്കുമ്പോൾ, ഓർമ്മകളിൽ നിറയുന്ന 'ഇന്ത്യയുടെ ഹീറോ'; കർമ മണ്ഡലത്തിൽ ജീവൻ ത്യജിച്ച സിസ്റ്റർ ലിനി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നിപ നാലാം വരവ് അറിയിക്കുമ്പോൾ, ഓർമ്മകളിൽ നിറയുന്ന ‘ഇന്ത്യയുടെ ഹീറോ’; കർമ മണ്ഡലത്തിൽ ജീവൻ ത്യജിച്ച സിസ്റ്റർ ലിനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 13, 2023, 08:06 am IST
Facebook
Twitter
WhatsAppTelegram

ആറ് വർഷങ്ങൾക്ക് മുൻപ്, 2018-ന്റെ മധ്യത്തിലാണ് നിപ എന്ന രോഗത്തെ കുറിച്ച് മലയാളി അറിഞ്ഞ് തുടങ്ങിയത്. ആദ്യഘട്ടത്തിൽ അജ്ഞാത രോഗമായിരുന്നെങ്കിലും വൈകാതെ രോഗം പരത്തുന്നത് വാവ്വലാണെന്നും നിപ വൈറസാണ് കോഴിക്കോട് ജില്ലയെയ പിടിച്ചുലക്കുന്നതെന്ന് തിരിച്ചറിഞ്ഞു. അന്ന് 17 പേരുടെ ജീവനാണ് നിപ എന്ന പിശാച് കവർന്നത്. ഭീകര രോഗം കേരളത്തെയാകെ ഭയത്തിന്റെ മുൾമുനയിൽ കൊരുത്തിട്ട ദിനങ്ങളിൽ കരുത്ത് പകർന്നത് ആരോഗ്യരംഗത്തെ ഓരോരുത്തരുമാണ്. മരണസംഖ്യ കുറ യ്‌ക്കാൻ ആതുരശുശ്രൂഷ രംഗത്തുള്ളവർ വഹിച്ച പങ്ക് കുറച്ചോന്നുമല്ല. അതിൽ നോവായി ഇന്നും അവേശിഷിക്കുന്നത് സിസ്റ്റർ ലിനിയും ലിനിയുടെ സേവനവുമാണ്.

നിപ എന്ന് കേൾക്കുമ്പോൾ തന്നെ ആദ്യം ഓർമ്മ വരുന്ന പേരാകും സിസ്റ്റർ ലിനി. പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ഡ്യൂട്ടി നഴ്‌സായിരുന്നു. കോഴിക്കോട് പേരാമ്പ്ര ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ സാബിത്ത് പനി ബാധിച്ച് ആദ്യം ചികിത്സയ്‌ക്കെത്തിയത് പേരാമ്പ്ര താലൂക്ക് ആശുപത്രിയിലായിരുന്നു. പിന്നീട് ഇയാൾ മേയ് അഞ്ചിന് കോഴിക്കോട് മെഡിക്കൽ കോളേജിൽവെച്ച് മരിച്ചു. പനി ബാധിച്ചെത്തിയ സാബിത്ത് തലച്ചോറിൽ അണുബാധയുണ്ടായാണ് മരിച്ചത്. പിന്നീട് ഇയാളുടെ സഹോദരനും പിതാവും ബന്ധുവും സമാന ലക്ഷണങ്ങളോടെ രോഗബാധിതനായി. ഇതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് നിപ സ്ഥിരീകരിക്കുന്നത്. ആരോഗ്യവകുപ്പ് അതിവേഗം സമ്പർക്കപ്പട്ടിക തയ്യാറാക്കി പ്രതിരോധവല തീർത്തപ്പോഴേക്കും 17 ജീവനുകൾ കവർന്നിരുന്നു. സാബിത്തിനെ ചികിത്സിക്കുന്നതിനിടെയാണ് സിസ്റ്റർ ലിനിക്കും രോഗബാധ പിടിപ്പെട്ടത്.

രോഗികളെ പരിചരിക്കാൻ ഏറെ ഇഷ്ടപ്പെട്ടിരുന്ന ലിനി അതിലേറെ ഇഷ്ടത്തോടെയാണ് നഴ്‌സിംഗ് തിരഞ്ഞെടുത്തത്. മരണക്കിടക്കയിൽ വച്ച് ലിനി ഭർത്താവിന് എഴുതിയ കത്ത് അന്ന് കേരളത്തെയാകെ കരയിച്ചിരുന്നു. തനിക്ക് നിപ്പ ബാധിച്ചുവെന്നും അതെത്ര ഭീകരമായ അവസ്ഥയാണെന്നും ലിനിക്ക് മനസ്സിലായിരുന്നു. അതിനാൽ തന്നെ പ്രിയപ്പെട്ടവർ തന്നെ കാണാനെത്തരുതെന്നും അവൾക്കറിയാമായിരുന്നു. അതുകൊണ്ട് അന്ന് ലിനി കുറിച്ചു, ”സജീഷേട്ടാ , am almost on the way. നിങ്ങളെ കാണാൻ പറ്റുമെന്ന് തോന്നുന്നില്ല. sorry… നമ്മുടെ മക്കളെ നന്നായി നോക്കണേ.. പാവം കുഞ്ചു. അവനെയൊന്ന് ഗൾഫിൽ കൊണ്ടുപോകണം. please… with lots of love.. ‘ -കേരളത്തെ ഒന്നടങ്കം കരയിച്ച വരികളായിരുന്നു ഇത്. കർമ മണ്ഡലത്തിൽ സ്വജീവൻ തൃജിക്കേണ്ടി വന്ന ധീര വനിതയ്‌ക്ക് ലോകാരോഗ്യ സംഘടന ആദരമർപ്പിച്ചിരുന്നു.

പിന്നീട് ലിനിയുടെ ഭർത്താവ് സജീഷിന് സർക്കാർ ജോലി ലഭിച്ചു. അമ്മയുടെ ആഗ്രഹം പോലെ കുഞ്ചു ഗൾഫ് സന്ദർശിച്ചു. 2022-ൽ സജീഷും മക്കളും പുത്തൻ ജീവിതത്തിലേക്ക് പ്രവേശിച്ചു, അധ്യാപികയായ പ്രതിഭയെ വിവാഹം ചെയ്തു. റിതുലിനും സിദ്ധാർഥിനും അമ്മയും ചേച്ചിയുമായി പ്രതിഭയും മകളുമുണ്ട്.

Tags: kerala nipahLiniPerambrasister liniNIPAH
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies