തൊണ്ടയിൽ എന്തെങ്കിലും തടഞ്ഞിരിക്കുന്നതുപോലുള്ള അസ്വസ്ഥതകൾ അനുഭവപ്പെടുന്നതുമായി ബന്ധപ്പെട്ട് അശുപത്രയിൽ നിരവധിപേർ എത്താറുണ്ട്. ഉമിനീർ ഇറക്കുമ്പോൾ തടസ്സം, ഭക്ഷണം കഴിക്കുവാൻ ബുദ്ധിമുട്ട്, ഓക്കാനം തുടങ്ങിയ ലക്ഷണങ്ങളും ഇത്തരത്തിൽ ഡോക്ടറെ സമീപിക്കുന്നവർ പറയാറുണ്ട്. ധാരാളം വെള്ളം കുടിച്ചാലും ഇത് മാറുന്നതിനായി നിരവധി മാർഗങ്ങൾ തേടിയിടിടും പരിഹാരമില്ലെന്നാണ് ഇത്തരക്കാർ പറയുന്നത്.
എല്ലാവരും കരുതുന്നതുപോലുള്ള മാരകമായ അസുഖമല്ല ഇത്. അസിഡിറ്റി കൊണ്ടാകും നിരവധിപേർക്കും ഇത്തരത്തിലെ ലക്ഷണങ്ങൾ ഉണ്ടാകുന്നത്. ആവശ്യത്തിന് ചികിത്സ നൽകിയാൽ മാറുന്ന അവസ്ഥയുമാണിത്. ശരിയായ രീതിയിലെ ഭക്ഷണക്രമവും ചെറിയ മരുന്നുകളും മാത്രം നൽകിയാൽ മതിയാകും ഈ അസിഡിറ്റി അസ്വസ്ഥതകൾ മാറും.
എപ്പോഴും രണ്ടു വിധത്തിലാണ് അസിഡിറ്റി ഒരു വ്യക്തിയെ ബാധിക്കുന്നത്. ഒന്നാമത് ഗ്യാസ്ട്രോ ഇൻസോഫാഗൽ റിഫ്ലക്സ്. രണ്ടാമതായി ലാറിംഗോഫാരിഞ്ജൻറിഫ്ലക്സ്. ഗ്യാസ്ട്രോ ഇൻസോഫാഗൽ റിഫ്ലക്സ്ന്റെ ലക്ഷണങ്ങളിൽ പ്രധനപ്പെട്ടതാണ് തൊണ്ടയിൽ എന്തോ ഒന്ന് തടഞ്ഞിരിക്കുന്നതായി തോനുന്നത്. ഇതിന്റെ മറ്റൊരു ലക്ഷണം വയറ്റിൽ നിന്നുള്ള പുളിച്ചുതികട്ടലും നെഞ്ചരിച്ചിച്ചിലുമാണ്. കഴിക്കുന്ന ഭക്ഷണത്തിന്റെ ദൂഷ്യം കൊണ്ടോ ചിലപ്പോൾ അധികസമയം വിശന്നിരിക്കുന്നതിനാലും വയറ്റിലുണ്ടാകുന്ന ചില രാസപ്രക്രിയകളാണ് ഈ പ്രശ്നങ്ങളുടെ കാരണം.
ഇതിനായി ആദ്യം ഒരു ഡോക്ടറെ സമീപിക്കുന്നതാണ് നല്ലത്. തുടർന്ന രോഗ ശമനത്തിനുള്ള മരുന്നുകൾ കഴിക്കുകയും ആഹീര രീതികളിൽ മാറ്റം വരുത്തുകയും ചെയ്യേണ്ടതാണ്. ഡോക്ടറെ കണ്ട് ശേഷം വിദഗ്ധ പരിശോധനയ്ക്ക് വിധേയമായതിന് ശേഷം മാത്രമേ അസിഡിറ്റി ആണെന്ന് ഉറപ്പിക്കാൻ സാധിക്കയുള്ളൂ.
ഇത്തരത്തിലുള്ള ലക്ഷണങ്ങൾക്ക് കാരണം എപ്പോഴും അസിഡിറ്റി ആകണമെന്നില്ല. തൊണ്ടയിലെ മസിലുകള്‍ക്കുണ്ടാകുന്ന വ്യത്യാസവും തൊണ്ടയിൽ എന്തോ തടയുന്നതുപോലെ ഒരു അനുഭവമുണ്ടാക്കും. അമിതമായ ടെന്‍ഷന്‍ കാരണം ഇതുണ്ടാകാം. ഇതല്ലാതെ ഹോര്‍മോണ്‍ പ്രശ്നങ്ങള്‍ കാരണമുണ്ടാകാം. തൈറോയ്ഡ് പ്രശ്നങ്ങളും ഇതുണ്ടാകാന്‍ സാധ്യതയുണ്ട്. ആമാശയത്തിലെ കോശങ്ങളുടെ ഒരു നിര തൊണ്ടയിലും വളരാന്‍ സാധ്യതയുണ്ട്. ഇതുപോലെ ഹയാറ്റഡ് ഹെര്‍ണിയ പോലുളള രോഗങ്ങൾ ഉണ്ടെങ്കിലും ഇതുണ്ടാകാം. ഈ അവസ്ഥയിലെല്ലാം തൊണ്ടയിൽ ഇങ്ങനെ അനുഭവപ്പെടാം. പ്രത്യേകിച്ചും ഉറക്ക സമയത്ത് തൊണ്ടയില്‍ ഇത്തരം അസ്വസ്ഥതകളുണ്ടാകാം. അതിനാൽ, എപ്പോഴും ഡോക്ടറെ സമീപിച്ചതിന് ശേഷം മാത്രമാണ് എന്താണ് അസുഖമെന്ന് സ്ഥിരീകരിക്കേണ്ടത്.
Comments