പ്രതിസന്ധികൾക്കുമുന്നിൽ പതറിയില്ല, മികച്ച സംഘാടകൻ; സ്‌നേഹവും സൗഹൃദവും ഏവർക്കും പകർന്നു തന്ന മഹത് വ്യക്തിത്വം: പി. പി മുകുന്ദന് ആദരാഞ്ജലികൾ അർപ്പിച്ച് കുമ്മനം രാജശേഖരൻ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പ്രതിസന്ധികൾക്കുമുന്നിൽ പതറിയില്ല, മികച്ച സംഘാടകൻ; സ്‌നേഹവും സൗഹൃദവും ഏവർക്കും പകർന്നു തന്ന മഹത് വ്യക്തിത്വം: പി. പി മുകുന്ദന് ആദരാഞ്ജലികൾ അർപ്പിച്ച് കുമ്മനം രാജശേഖരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 13, 2023, 11:43 am IST
FacebookTwitterWhatsAppTelegram

അന്തരിച്ച സംഘപരിവാർ നേതാവും ബിജെപി മുൻ സംഘടനാ ജനറൽ സെക്രട്ടറിയുമായ പി.പി മുകുന്ദന് ആദരാഞ്ജലികൾ അർപ്പിച്ച് മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ. പ്രതിസന്ധികൾക്കുമുന്നിൽ പതറാതെ സ്‌നേഹവും സൗഹൃദവും ഏവർക്കും പകർന്നു തന്ന മഹത് വ്യക്തിത്വമാണ് അദ്ദേഹം. ആ ദീപ്ത സ്മരണക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്നും കുമ്മനം രാജശേഖരൻ അനുസ്മരിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു ആദരാഞ്ജലികൾ അർപ്പിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

പ്രിയങ്കരനായ ശ്രീ പി പി മുകുന്ദേട്ടൻ ഓർമ്മയായി.
അരനൂറ്റാണ്ടിലേറെക്കാലമായി പൊതുജീവിതത്തിന്റെ വ്യത്യസ്ഥ മണ്ഡലങ്ങളിൽ നിസ്വാർത്ഥവും പ്രശംസനീയവുമായ സേവനസന്നദ്ധ പ്രവർത്തനങ്ങളിലൂടെ ജനഹൃദയങ്ങളിൽ മങ്ങാത്ത സ്ഥാനം നേടി. മികച്ച സംഘാടകൻ എന്ന അംഗീകാരം എതിർക്കുന്നവർ പോലും അദ്ദേഹത്തിന് നൽകിയിരുന്നു. സ്നേഹവും സൗഹൃദവും ഏവർക്കും പകർന്നു. പ്രതിസന്ധികൾക്കുമുന്നിൽ പതറിയില്ല. വിമർശനങ്ങളെ പുഞ്ചിരിയോടെ നേരിട്ടു.

1987 ൽ ഗുരുവായൂർ പ്രക്ഷോഭ കാലത്ത് കൺവീനർമാരായി പ്രവർത്തിച്ച ഞങ്ങൾ കേരള വ്യാപകമായി നടത്തിയ യാത്രകളും പ്രസംഗങ്ങളും ഇപ്പോഴും ഓർക്കുന്നു. വിഭാഗ് പ്രചാരക്, പ്രാന്ത സമ്പർക്ക പ്രമുഖ്, ബിജെപി ഓർഗനൈസിംഗ് സെക്രട്ടറി തുടങ്ങിയ ഉത്തരവാദിത്ത സ്ഥാനങ്ങളിൽ ഇരുന്നപ്പോഴെല്ലാം അദ്ദേഹം പ്രകടിപ്പിച്ച സംഘാടനപാടവം എന്നെപ്പോലുള്ള ഒട്ടേറെപ്പേർക്ക് പ്രചോദനമായിരുന്നു. ഒരിക്കലും മരിക്കാത്ത ഒട്ടേറെ ഓർമ്മകൾ ഇനിയും ബാക്കി നിൽക്കുന്നു.സമ്പർക്കം വഴി വ്യക്തി ബന്ധങ്ങൾ കാത്തുസൂക്ഷിക്കാനും അത് എക്കാലവും നിലനിർത്താനും അദ്ദേഹം കാട്ടിയ കാർക്കശ്യം വരും തലമുറക്ക് ഒരു മാതൃക തന്നെയായിരുന്നു. ആ ദീപ്ത സ്മരണക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു.

Tags: Kummanam RajasekharanP P Mukundan
ShareTweetSendShare

More News from this section

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

Latest News

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies