നടൻ അശോക് സെൽവനും നടി കീർത്തി പാണ്ഡ്യനും വിവാഹിതരായി. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹ ചടങ്ങിൽ പങ്കെടുത്തത്. സിനിമയിലെ സഹപ്രവർത്തകർക്കായി പ്രത്യേക വിരുന്ന് വരും ദിവസങ്ങളില്‍ സംഘടിപ്പിക്കും. നിര്‍മാതാവും നടനുമായ അരുണ്‍ പാണ്ഡ്യന്‍റെ ഇളയ മകളാണ് കീര്‍ത്തി പാണ്ഡ്യന്‍. ഈറോഡ് സ്വദേശിയാണ് അശോക് സെൽവൻ.

പാ രഞ്ജിത്ത് നിർമിച്ച ‘ബ്ലൂ സ്റ്റാര്‍’ എന്ന സിനിമയിൽ അശോക് സെല്‍വനും, കീര്‍ത്തിയും ഒന്നിച്ച് അഭിനയിച്ചിരുന്നു. അശോക് സെല്‍വന്‍ നായകതുല്യ കഥാപാത്രത്തെ അവതരിപ്പിച്ച ഈ അടുത്തിടെ ഇറങ്ങിയ ‘പോര്‍ തൊഴില്‍’ എന്ന ചിത്രം തെന്നിന്ത്യയിൽ ഹിറ്റായിരുന്നു.

തുമ്പ എന്ന ചിത്രത്തിലൂടെ ആയിരുന്നു കീർത്തി അഭിനയ മേഖലയിലേക്ക് എത്തിയത്. മലയാളത്തിലെ ഹെലൻ എന്ന ചിത്രത്തിന്റെ തമിഴ് റീമേക്കിലും കീർത്തി ആയിരുന്നു അഭിനയിച്ചത്. സീ ഫൈവില്‍ ഒരു വെബ് സീരിസിലും നടി അഭിനയിച്ചിട്ടുണ്ട്.

മലയാളത്തില്‍ നന്‍പകല്‍ മയക്കം അടക്കമുള്ള ചിത്രങ്ങളില്‍ തിളങ്ങിയ നടി രമ്യ പാണ്ഡ്യൻ കീർത്തിയുടെ ബന്ധുവാണ്.















