കണ്ണൂർ: ആകാശ് തില്ലങ്കേരി വീണ്ടും അറസ്റ്റിൽ. ഗുണ്ടാ ആക്ട് പ്രകാരം മുഴക്കുന്ന് പോലീസാണ് അറസ്റ്റ് ചെയ്തത്. മകളുടെ നൂല്കെട്ട് ചടങ്ങിനായി ആകാശ് വീട്ടിലെത്തിയപ്പോഴായിരുന്നു പോലീസ് കസ്റ്റഡിയിലെടുത്തത്. വിയ്യൂർ സെൻട്രൽ ജയിലിലെ ജയിലറെ മർദ്ദിച്ചെന്ന കേസിൽ പ്രതിയായതോടെയാണ് വീണ്ടും ആകാശിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസം 27 ന് കാപ്പാ കാലാവധി കഴിഞ്ഞ് ജയിൽ മോചിതനായ ആകാശിനെ ഇന്ന് ഉച്ചയ്ക്കാണ് മുഴക്കുന്ന് പോലീസ് അറസ്റ്റ് ചെയ്തത്. വിയ്യൂർ ജയിലിൽ ആകാശ് മൊബൈൽ ഫോൺ ഉപയോഗിക്കുന്നതായി സംശയം തോന്നിയ ജയിലറെയാണ് ആകാശ് ആക്രമിച്ചത്. കൊലപാതകം അടക്കം 12 കേസുകളിൽ പ്രതിയാണ് ആകാശ്.
Comments