ആമസോൺ വെബ് സേവനങ്ങളുമായി ഐഎസ്ആർഒ ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ആമസോൺ വെബ് സേവനങ്ങൾ ക്ലൗഡ് കമ്പ്യൂട്ടിംഗിലൂടെയുള്ള ബഹിരാകാശ സാങ്കേതിക കണ്ടുപിടുത്തങ്ങളെ പിന്തുണയ്‌ക്കുന്നതിനാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. ഐഎസ്ആർഒയും ഇന്ത്യൻ നാഷണൽ സ്‌പേസ് പ്രമോഷൻ ആൻഡ് ഓതറൈസേഷൻ സെന്റർ എന്നിവയുമായാണ് ഒപ്പുവെച്ചത്.
ഇത് ബഹിരാകാശ മേഖലയിലെ സ്റ്റാർട്ടപ്പുകൾ, ഗവേഷണ സ്ഥാപനങ്ങൾ, വിദ്യാർത്ഥികൾ എന്നിവർക്ക് ക്ലൗഡിലേക്ക് പ്രവേശനത്തിനുള്ള അനുമതി നൽകും. മികച്ച നിലവാരമുള്ള സേവനങ്ങൾ നൽകുന്നതിനും ഓഹരി ഉടമകൾക്ക് മൂല്യം വർദ്ധിപ്പിക്കുന്നതിനും ജിയോസ്‌പെഷ്യൽ സൊല്യൂഷനുകൾക്ക് സാധിക്കും. ഇത് ബഹിരാകാശ മേഖലയിലെ നവീകരണങ്ങൾക്കും രാജ്യത്തിന്റെ പുരോഗതിയ്‌ക്കും സഹായകമാകും.
എയറോസ്‌പേസ്, സാറ്റലൈറ്റ് വ്യവസായത്തിൽ രാജ്യത്തിന്റെ കഴിവുകൾ വളർത്തിയെടുക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും ഇത് സഹായകമാണ്. ക്ലൗഡ് കമ്പ്യൂട്ടിംഗ്, എഐ, എംഎൽ, അനലിറ്റിക്‌സ് വർക്ക്‌ലോഡുകൾ എന്നിവ പ്രവർത്തിപ്പിക്കുന്നതിനും സഹായകമാണ്.















