നിപ പ്രതിരോധത്തിൽ പാളിച്ച; കൃത്യമായ നിരീക്ഷണ സംവിധാനങ്ങൾ ആവിഷ്‌കരിച്ച് മൂലകാരണം കണ്ടെത്തണമെന്ന് ഐഎംഎ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നിപ പ്രതിരോധത്തിൽ പാളിച്ച; കൃത്യമായ നിരീക്ഷണ സംവിധാനങ്ങൾ ആവിഷ്‌കരിച്ച് മൂലകാരണം കണ്ടെത്തണമെന്ന് ഐഎംഎ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 14, 2023, 08:37 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: നിപ പ്രതിരോധത്തിൽ പാളിച്ചയെന്ന ഗുരുതര ആരോപണവുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. കൃത്യമായ ഇടവേളകളിൽ വവ്വാൽ സർവൈലൻസ് സർവേകൾ നടത്തിയില്ലെന്നും അതുകൊണ്ട് തന്നെ രോഗബാധയ്‌ക്കുള്ള സാധ്യതയേറെയാണെന്നും ഐഎംഎ വ്യക്തമാക്കി. കൃത്യമായ നിരീക്ഷണ സംവിധാനങ്ങൾ ആവിഷ്‌കരിക്കണമെന്നും ഇടവേളകളിൽ നിപ പടർന്ന് പിടിക്കുന്നതിന്റെ മൂല കാരണം കണ്ടെത്തണം. ഹെൽത്ത് പ്രൊട്ടക്ഷൻ ഏജൻസികൾ രൂപീകരിക്കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു.

തോന്നയ്‌ക്കൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടും സമാന രീതിയിൽ ആരോപണം ഉന്നയിച്ചിരുന്നു. വൈറസ് പകരുന്ന സാഹചര്യം ഇപ്പോഴും അജ്ഞാതമാണെന്നും വൈറസ് ബാധ തടയാൻ ഇത് കണ്ടെത്തണമെന്നും തോന്നയ്‌ക്കൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പറഞ്ഞിരുന്നു. വവ്വാലിൽ നിന്ന് മനുഷ്യരിലേക്ക് എങ്ങനെയാണ് രോഗം പകരുന്നതെന്ന് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സംസ്ഥാനത്ത് നിരന്തര നിരീക്ഷണവും പഠനവും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

വൈറസ് പടരുന്നതിന്റെ ആശങ്കയിലാണ് സംസ്ഥാനം. ഇതുവരെ ആകെ അഞ്ച് പേർക്കാണ് നിപ സ്ഥിരീകരിച്ചത്. ഇവരിൽ രണ്ട് പേർ മരിച്ചു. മൂന്ന് പേർ ചികിത്സയിൽ തുടരുകയാണ്. കോഴിക്കോട് ആശുപത്രിയിൽ നിപ ബാധിച്ച് ചികിത്സയിൽ കഴിയുന്നവരിൽ ഒരു യുവാവിന്റെ ആരോഗ്യ നില മെച്ചപ്പെട്ടതായാണ് ഏറ്റവും പുതിയ അറിയിപ്പ്. ഈ രോഗിയുടെ പനി മാറിയെന്നും അണുബാധ കുറഞ്ഞെന്നുമാണ് വിവരം. എന്നാൽ ഒൻപത് വയസുകാരന്റെ നിലഗുരുതരമായി തുടരുകയാണ്. തിരുവന്തപുരത്തും ആശങ്ക ഒഴിഞ്ഞു. പനി ബാധിച്ച് ചികിത്സയിലായിരുന്ന മെഡിക്കൽ വിദ്യാർത്ഥിയുടെ പരിശോധന ഫലം നെഗറ്റീവാണ്.

Tags: IMANIPAHIndian Medical AssociationNipah Outbreak In Kerala
Share
Tweet
SendShare

More News from this section

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

Latest News

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies