തിരുവനന്തപുരം: സോളാർ കേസിൽ പരാതിക്കാരിയുടെ അഭിഭാഷകന്റെ ആരോപണൾ നിഷേധിക്കുന്നതായി ഇടതു കൺവീനർ ഇപി ജയരാജൻ. ഫെനി ബാലകൃഷ്ണനുമായി പരിചയവുമില്ലെ്ന്നും ഉയർന്ന രാഷ്‌ട്രീയ ബോധത്തോടൊണ് താൻ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നേതാക്കന്മാരുടെ നിലവാരം മാദ്ധ്യമങ്ങൾ കുറയ്‌ക്കരുത്. മാദ്ധ്യമങ്ങളും ഇതിനായി സഹകരിക്കണം. ഫെനി ബാലകൃഷ്ണനുമായി യാതൊരു പരിചയവുമില്ല. ഫെനിക്ക് പിന്നിൽ മറ്റാരോ ഉണ്ടെന്നും അദ്ദേഹം ആരോപിച്ചു. കൊല്ലം ഗസ്റ്റ് ഹൗസിനെ കുറിച്ച് പരസ്പര വിരുദ്ധമായാണ് ഇ.പി മറുപടി പറഞ്ഞത്. കൊല്ലം ഗസ്റ്റ് ഹൗസിൽ താമസിച്ചിട്ടില്ലെന്നും എന്നാൽ പിന്നീട് രണ്ട് തവണ താമസിച്ചിട്ടുണ്ടെന്ന് അദ്ദേഹം തന്നെ തിരുത്തുകയായിരുന്നു.
നേതാക്കന്മാരുടെ നിലവാരം മാദ്ധ്യമങ്ങൾ കുറയ്‌ക്കരുത്. തങ്ങളുടെ രാഷ്‌ട്രീയ നിലവാരം കാത്തുസൂക്ഷിക്കാൻ മാദ്ധ്യമങ്ങൾ സഹകരിക്കണം. കോൺഗ്രസിലെ രണ്ട് ചേരികൾ തമ്മിലുള്ള പ്രശ്‌നമാണ് വീണ്ടും ചർച്ചയിലേക്ക് വഴിവെച്ചത്. മരിച്ച ഒരു നേതാവിനെ വീണ്ടും അപമാനിക്കുന്നത് തെറ്റാണ്. ഇതിൽ നിന്ന് യുഡിഎഫ് പിന്തിരിയണം. ഫെനിയുമായി തനിക്ക് പരിചയവുമില്ല. സോളാറിനെ കുറിച്ച് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഉയർന്ന രാഷ്ട്രീയ ബോധത്തിലാണ് താൻ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നത്. ഇത്തരം ആളുകളുടെ പിന്നാലെ നടക്കുകയല്ല പണി. – ഇപി ജയരാജൻ പറഞ്ഞു.
സർക്കാരിനെ അട്ടിമറിക്കാനായി തന്നെ കാറിൽ കൊല്ലം ഗസ്റ്റ് ഹൗസിലേക്ക് തന്നെ കൊണ്ടുപോയത് ഇപി ജയരാജനാണെന്നാണ് ഫെനി ബാലകൃഷ്ണൻ പറഞ്ഞത്. ഉമ്മൻ ചാണ്ടി സർക്കാരിനെ അട്ടിമറിക്കാനുള്ള സഹായം നൽകണമെന്നും ഫെനിക്ക് വേണ്ടതെന്താണെന്ന് വച്ചാൽ ചെയ്യാമെന്നും പറഞ്ഞിരുന്നു. ഈ വിഷയം എങ്ങനെയും കത്തിച്ചു നിർത്തി ഉമ്മൻ ചാണ്ടി സർക്കാരിനെ താഴെയിറക്കണമെന്നായിരുന്നു ജയരാജന്റെ ആവശ്യമെന്നായിരുന്നു ഫെനി ബാലകൃഷ്ണന്റെ വെളിപ്പെടുത്തൽ.
Comments