മുംബൈ: ബോളിവുഡ് നടൻ റിയോ കപാഡിയ(66) അന്തരിച്ചു. ഇന്ന് ഉച്ചയോടെയായിരുന്നു അന്ത്യം. നടന്റെ നടന്റെ അടുത്ത സുഹൃത്താണ് മരണവിവരം സാമൂഹിക മാദ്ധ്യമങ്ങൾ വഴി അറിയിച്ചത്. ചക്ദേ ഇന്ത്യ, ഹാപ്പി ന്യൂയർ, ദിൽ ചാഹ്താ ഹേ തുടങ്ങി നിരവധി ചിത്രങ്ങളിൽ റിയോ കപാഡിയ അഭിനയിച്ചിട്ടുണ്ട്. മേഡ് ഇൻ ഹെവൻ 2 എന്ന ചിത്രത്തിലാണ് റിയോ കപാഡിയ അവസാനമായി അഭിനയിച്ചത്.
സിനിമകൾക്കു പുറമെ ടെലിവിഷൻ ഷോകളിലും അദ്ദേഹം സജീവമായിരുന്നു. സിദ്ധാർഥ് തിവാരിയുടെ മഹാഭാരത്തിൽ ഗാന്ധാരിയുടെ പിതാവായി വേഷമിട്ടു. സംസ്‌കാരം നാളെ മുംബൈയിൽ നടക്കും. ചലച്ചിത്ര സാംസ്‌കാരിക മേഖലകളിൽ നിന്ന് നിരവധിപേർ അദ്ദേഹത്തിന് അനുശോചനം അറിയിച്ചു.















