സാമാന്യമായി 24 മണിക്കൂറും 365 ദിവസവും രുദ്രാക്ഷം ധരിക്കാം. അതിനെ ശുദ്ധി ചെയ്യാൻ എടുക്കുന്ന അവസരത്തിൽ മാത്രമെ ഊരി വയ്‌ക്കേണ്ട ആവശ്യമുള്ളു. രാത്രിയും പകലും വ്യത്യാസമില്ലാതെ രുദ്രാക്ഷം ധരിക്കാം.
പശ്യപി നിഷിദ്ധാംശ്ച തദാ ശൃണ്വപിസ്മരൻ
ജിഘൃപി തഥാചാശ്‌നൻ പ്രലപപിസന്തതം
കൂർവ്വപിസദാ ഗച്ഛൻ വിസൃജപി മാനവാ:
രുദ്രാക്ഷ ധാരണാത് ഏവ സർവ്വപാപേർ ലിപ്യതേ
കാണരുതാത്തത് കാണുക, കേൾക്കരുതാത്തത് കേൾക്കുക, സ്മരിക്കരുതാത്തത് സ്മരിക്കുക, മണക്കരുത്തത് മണക്കുക, ഭക്ഷിക്കരുതാത്തത് ഭക്ഷിക്കുക, പറയരുതാത്തത് പറയുക, പോകരുതാത്തിടത്തു പോകുക, നിഷിദ്ധമായത് ദാനം ചെയ്യുക എന്നിവയെല്ലാം ചെയ്യുന്നവൻ കേവലം രുദ്രാക്ഷധാരണം കൊണ്ടു തന്നെ പാപങ്ങൾ ഏൽക്കാത്തവനായിത്തീരും. ആയതിനാൽ ജീവിതത്തിൽ അറിഞ്ഞോ അറിയാതെയോ ഇത്തരം തെറ്റു ചെയ്യേണ്ടി വരുന്ന നമുക്ക് രുദ്രാക്ഷം പ്രൊട്ടക്ഷൻ തരുന്നു. ഈ പറഞ്ഞതെല്ലാം തന്നെയെും ഇന്നത്തെ വ്യാവഹാരിക ലോകത്ത് നമ്മൾ അനുഭവിക്കാൻ നിർബന്ധിതരാക്കപ്പെടുു. പലതരം രാസ-വിഷ മാലിന്യങ്ങൾ ശ്വസിക്കുകയും, കാണുകയും, ഭക്ഷിക്കുകയും അതുമായി സമ്പർക്കത്തിൽ വരികയും ചെയ്യേണ്ടി വരുവരാണല്ലോ നമ്മൾ.?
മത്സ്യം കഴിക്കുമ്പോഴും മാംസം കഴിക്കുമ്പോഴും മദ്യപാനം ചെയ്യുമ്പോഴും ചണ്ഡാളരോടൊത്ത് സഹവസിക്കുമ്പോഴും രുദ്രാക്ഷധാരണം നിർബന്ധമാണെ് ദേവീഭാഗവതം പറയുന്നു.
“സ്‌നാനേ, ദാനേ, ജപേ, ഹോമേ വൈശ്വദേവേ സുരാർച്ചനേ
പ്രായശ്ചിത്തേ തദാശ്രാദ്ധേ ദീക്ഷാകാലേ വിശേഷത:
അരുദ്രാക്ഷധരോ ഭൂത്വാ യത്കിഞ്ചിത് കർമ്മവൈദികം
കുർവ്വൻ വിപ്രസ്തു മോഹേന നരകേ പതതിധ്രുവം”
എല്ലാ നിഷേധസാഹചര്യങ്ങളിലും രുദ്രാക്ഷധാരണം നിർബന്ധമാണെന്നു പറഞ്ഞതു പോലെ എല്ലാ ശുഭകർമ്മങ്ങളിലും രുദ്രാക്ഷധാരണത്തിന് നിർദ്ദേശിക്കുന്നു . സ്‌നാനം ചെയ്യുമ്പോഴും ദാനം ചെയ്യുമ്പോഴും ജപം-ഹോമം-ദേവപൂജ എിവ ചെയ്യുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും പ്രായശ്ചിത്ത കർമ്മങ്ങൾ ചെയ്യുമ്പോഴും ശ്രാദ്ധകർമ്മം ചെയ്യുമ്പോഴും ഏതെങ്കിലും വ്രതം അനുഷ്ഠിച്ചിരിക്കുമ്പോഴും രുദ്രാക്ഷം ധരിച്ചിരിക്കണമെന്നും വൈദീകകർമ്മങ്ങളേതും രുദ്രാക്ഷം ധരിക്കാതെ ചെയ്യുന്നവൻനരകത്തിൽ പതിക്കുമെന്നു പറയുന്നു.
പ്രയാണകാലേ രുദ്രാക്ഷം ബന്ധയിത്വാമ്രിയേദ്യദി
സരുദ്രത്വമവാപ്‌നോതി പുനർജന്മ ന വിദ്യതേ !
മരണസമയത്ത് രുദ്രാക്ഷം ധരിച്ചിട്ടുണ്ടെങ്കിൽ അയാൾക്ക് രുദ്രത്വമുണ്ടാവുമെന്നും പുനർജന്മമുണ്ടാവില്ല എന്നും ദേവീഭാഗവതം മുതലായ പുരാണങ്ങൾ ഉറപ്പിച്ചു പറയുന്നു. അതിനാൽ എല്ലായ്‌പ്പോഴും രുദ്രാക്ഷം ധരിക്കണമന്നാണ് ശാസ്ത്രങ്ങൾ പറയുന്നത്.
രുദ്രാക്ഷം ധരിക്കണമെന്നു തന്നെനിർബന്ധമില്ല; രുദ്രാക്ഷത്തിന്റെ ദർശനം, സ്പർശനം, സാമീപ്യം കൊണ്ടുപോലും അനന്തപുണ്യമുണ്ടാകും.
തുടരും
എഴുതിയത്
എൻ ജി മുരളി കോസ്‌മോകി
റെയ്കി ഗ്രാൻഡ് മാസ്റ്റർ, 23 വർഷമായി റെയ്കി പഠിപ്പിക്കുന്നു. പഞ്ചഗവ്യ ചികിസയിലും രുദ്രാക്ഷ തെറാപ്പിയിലും ഗവേഷണം ചെയ്യുന്നു. തൃപ്പൂണിത്തുറ സ്വദേശം.
ഫോൺ: 88480 48241
94470 75775
രുദ്രാക്ഷത്തെക്കുറിച്ച് അറിയേണ്ടതെല്ലാം.എൻ ജി മുരളി കോസ്‌മോകി എഴുതുന്ന രുദ്രാക്ഷ മാഹാത്മ്യം വായിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
https://janamtv.com/tag/rudraksha-mahatmyam/
Comments