ചൊവ്വയിൽ നിന്നും ഓക്‌സിജൻ ഉത്പാദിപ്പിക്കാൻ നാസ വികസിപ്പിച്ചെടുത്ത മോക്‌സി അവസാനഘട്ടിലേക്ക്. പ്രവർത്തനം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പട്ട കാര്യങ്ങൾ നാസ പുറത്തുവിട്ടു. ചൊവ്വയിലേക്ക് നാസ വിക്ഷേപിച്ച പെഴ്‌സിവീയറൻസ് റോവറിന്റെ അനേകം ശാസ്ത്ര അന്വേഷണങ്ങളിൽ ഒന്നാണ് മോക്‌സി. ചൊവ്വയിൽ നിന്നും തന്നെ ഓക്‌സിജൻ വികസിപ്പിച്ചെടുക്കുക എന്നതായിരുന്നു മോക്‌സിയുടെ ലക്ഷ്യം.
രണ്ടു വർഷത്തിലറെ മോക്‌സി ചൊവ്വയിൽ പ്രവർത്തിച്ചു വരുന്നു. ഇതിനിടയിൽ 122ഗ്രാം ഓക്‌സിജനാണ് മോക്‌സി ഉത്പാദിപ്പിച്ചത്. ചെവ്വയുടെ അന്തരീക്ഷത്തിൽ 0.13 ശതമാനം മാത്രമാണ് വായുവിന്റെ സാന്നിദ്ധ്യമുള്ളതെന്ന് പഠനങ്ങൾ പറയുന്നു. 96 ശതമാനമാണ് ചൊവ്വയിലെ കാർബൺ ഡൈ ഓക്‌സൈഡിന്റെ അളവ്. ഇതിൽ നിന്നും ഓക്‌സിജൻ വേർത്തിരിച്ചെടുക്കാൻ സാധിക്കുമോ എന്നതായിരുന്നു മോക്‌സിയുടെ ലക്ഷ്യം.
മാഴ്‌സ് ഓക്‌സിജൻ ഇൻ സിറ്റു റിസോഴ്‌സ് യൂട്ടലൈസേഷൻ എക്‌സ്പിരിമെന്റ് എന്നതാണ് മോക്‌സിയുടെ വ്യാഖ്യാനം. കാർബൺഡൈ ഓക്‌സൈഡിനെ വലിച്ചെടുത്ത ശേഷം ഓക്‌സിജൻ പുറത്തേക്കു വിടുകയാണ് മോക്‌സി ചെയ്തിരുന്നത്. പെഴ്‌സിവീയറൻസ് റോവറിൽ നിന്നുള്ള വൈദ്യുതി ഉപയോഗിച്ച് ചൂടുണ്ടാക്കി കാർബൺ ഡയോക്‌സൈഡിനെ കാർബൺ മോണോക്‌സൈഡും ഓക്‌സിജനുമാക്കി മാറ്റിയാണ് മോക്‌സി വായു പുറത്തുവിട്ടിരുന്നത്. ഇതൊരു ശ്രമകരമായ ദൗത്യമായതിനാലും ചിലവ് കുറയ്‌ക്കുന്നതിനായും ദൗത്യം നിർത്താനുള്ള ഒരുക്കങ്ങളിലുമാണ് ഇപ്പോൾ നാസ.
Comments