കൊച്ചി : മുഖ്യമന്ത്രിയെ വല്ലാതങ്ങ് ബഹുമാനിച്ച നടൻ ഭീമൻരഘുവിന്റെ വ്യത്യസ്തമായ ചിത്രവുമായി നടി രചന നാരായണൻ കുട്ടി . സംസ്ഥാന ചലച്ചിത്ര അവാർഡിലെ പ്രതിമവിവാദം വിഷയമാക്കിയാണ് രചനയുടെ ഫേസ്ബുക്ക് പോസ്റ്റ്.
‘ എന്തൊരു നല്ല പ്രതിമ അല്ലെ …. അയ്യോ പ്രതിമ അല്ല പ്രതിഭ !!!DigiArts ന്റെ കലാപ്രതിഭക്ക് ആശംസകൾ 🤩🙏 #AlencierLeyLopez ന് ഈ “പ്രതിഭ” മതിയാകുമോ എന്തോ!!! ‘ എന്നാണ് രചനയുടെ കുറിപ്പ് . ഒപ്പം നൽകിയിരിക്കുന്ന ചിത്രത്തിൽ ഇരുവശത്തും ചലച്ചിത്ര അവാർഡുകൾക്കൊപ്പം നൽകുന്ന പ്രതിമകളും നടുക്ക് കൈകെട്ടി മുഖ്യമന്ത്രിയുടെ പ്രസംഗം കേൾക്കാൻ നിന്ന ഭീമൻ രഘുവിന്റെ പ്രതിമയുമാണ് ഉള്ളത് .
പെൺ പ്രതിമ നൽകി പ്രലോഭിപ്പിക്കരുതെന്നും ആൺകരുത്തുള്ള പ്രതിമ നൽകണമെന്നും പറഞ്ഞ അലൻസിയർക്ക് ഈ പ്രതിമ മതിയാകുമോയെന്നും രചന ചോദിക്കുന്നുണ്ട്
Comments