പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ജന്മദിനാശംസകൾ അറിയിച്ച് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ. ലോകത്തിലെ ഏറ്റവും ജനകീയനായ നേതാവായ ബഹുമാനപ്പെട്ട പ്രധാനമന്ത്രിയ്ക്ക് ജന്മദിനാശംസകൾ നേരുന്നുവെന്ന് ജെപി നദ്ദ ട്വിറ്ററിലൂടെ അറിയിച്ചു.
‘ഇന്ത്യൻ സംസ്കാരത്തിന്റെ അന്തസ്സിനും വികസനത്തിനും രാജ്യത്തിന്റെ പുരോഗതിയ്ക്കും പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു പൂർണ രൂപം നൽകി. അന്ത്യോദയ മുദ്രാവാക്യം ഇന്ന് രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിലും എത്തുകയും ‘വികസിത ഇന്ത്യ’ എന്ന ലക്ഷ്യം നേടിയെടുക്കുന്നതിനുള്ള മന്ത്രമായി മാറുകയും ചെയ്തു. താങ്കൾ വിജയിക്കട്ടെ, ദീർഘായുസ്സുണ്ടാകട്ടെ’ എന്ന് നദ്ദ ട്വിറ്ററിൽ കുറിച്ചു.
പ്രധാനമന്ത്രിയ്ക്ക് ആശംസകൾ അറിയിച്ച് വിദേശകാര്യമന്ത്രി എസ് ജയശങ്കറും ട്വിറ്റ് ചെയ്തു. പ്രധാനമ്ര്രന്തി നരേന്ദ്രമോദിയുടെ കാഴ്ചപ്പാടും പ്രചോദനാത്മകമായ നേതൃത്വവും രാജ്യത്തെ പുരോഗതിയുടെ പാതയിലേക്ക് നയിക്കുകയും നമ്മുടെ സ്ഥാനം ലോക വേദിയിൽ ഉയർത്തി കാട്ടുകയും ചെയ്തു. അദ്ദേഹത്തിന് ഇനിയുള്ള വർഷങ്ങളിലും ആരോഗ്യവാനായിരിക്കാനും രാഷ്ട്രത്തെ സേവിക്കാനും സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു’ജയശങ്കർ ട്വിറ്ററിൽ കുറിച്ചു.
Comments