പത്തനംതിട്ട: നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ സ്കൂട്ടർ ഇടിച്ച് രണ്ടുപേർ മരിച്ചു. കുളനടയിൽ വെച്ചായിരുന്നു അപകടം. പത്തനംതിട്ട കാരക്കാട് സ്വദേശി വിഷ്ണു, പെണ്ണുകര സ്വദേശി വിശ്വജിത്ത് എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അമൽജിത്തിനെ ഗുരുതര പരിക്കുകളോടെ ചെങ്ങന്നൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം. തടി കയറ്റിവന്ന ലോറി റോഡരികിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു. പിന്നാലെയെത്തിയ സ്കൂട്ടർ ലോറിയിൽ ഇടിച്ച് കയറുകയായിരുന്നു. അമിതവേഗതയാകാം അപകട കാരണമെന്ന് പോലീസ് അറിയിച്ചു.
Comments