ക്വാണ്ടം ചിപ്പുകളുടെ രൂപകല്‍പ്പനയും നിര്‍മാണവും ഉള്‍പ്പടെ നടത്താന്‍ കഴിയുന്ന സ്റ്റാര്‍ട്ടപ്പുകളെ ക്ഷണിച്ച് കേന്ദ്ര സർക്കാർ. ഇത് സംബന്ധിച്ച പ്രസ്താവനയും പുറത്തിറക്കി. ഇന്ത്യയിലെ ആദ്യത്തെ ക്വാണ്ടം ചിപ്പ് നിര്‍മിക്കാനാണ് സ്റ്റാര്‍ട്ടപ്പുകളില്‍ നിന്നും ടെക് കമ്പനികളെയും ക്ഷണിച്ചിരിക്കുന്നത്.
തിരഞ്ഞെടുക്കുന്ന സ്ഥാപനം സർക്കാരിനുവേണ്ടി കൊളാബറേറ്റീവ് ഡെവലപ്‌മെന്റ് പാര്‍ട്ണര്‍(സിഡിപി) ആയി വേണം പ്രവർത്തിക്കുവാൻ. തദ്ദേശീയമായി ക്വാണ്ടം കമ്പ്യൂട്ടറുകള്‍ വികസിപ്പിക്കുന്നതായി ഏപ്രിലില്‍ ക്വാണ്ടം ടെക്‌നോളജീസ് ആന്‍ഡ് ആപ്ലിക്കേഷനുകള്‍ സംബന്ധിച്ച 6000 കോടിയുടെ ദേശീയ പദ്ധതി രൂപവത്കരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഈ നീക്കം. ഗവേഷണത്തിനായി ഇന്ത്യയും യുഎസും സംയുക്തമായി ഇന്‍ഡോ-യുഎസ് ക്വാണ്ടം കോര്‍ഡിനേഷന്‍ സംവിധാനവും സ്ഥാപിച്ചിട്ടുണ്ട്.
ലോകത്തിലെ ഏറ്റവും വേഗതയേറിയ ക്വാണ്ടം കമ്പ്യൂട്ടറുകള്‍ക്ക് കരുത്തു പകരുന്നവയാണ് ക്വാണ്ടം ചിപ്പുകള്‍. ഏറ്റവും നൂതനമായ സൂപ്പര്‍ കമ്പ്യൂട്ടറുകളേക്കാള്‍ 100 ദശലക്ഷം മടങ്ങ് വേഗതയാണ് ക്വാണ്ടം കമ്പ്യൂട്ടറുകള്‍ക്ക് ഉള്ളത്.തെരഞ്ഞെടുക്കപ്പെടുന്ന സ്റ്റാര്‍ട്ടപ്പുകളുമായി തുടക്കം മുതല്‍ അവസാനം വരെ സഹകരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. മൂന്ന് വര്‍ഷം വരെയാണ് സർക്കാർ കാലാവധി. വികസിപ്പിച്ചെടുക്കുന്ന ക്വാണ്ടം ചിപ്പ് ഫലപ്രദമായി പരീക്ഷണവും നടത്തണം.
Comments