സിനിമയ്ക്ക് അപ്പുറം ജീവിതത്തിലും സൗഹൃദം സൂക്ഷിക്കുന്നവരാണ് നടൻ സുരേഷ് ഗോപിയും ജയറാമും. സമ്മർ ഇൻ ബത്ലഹേമിലെ ഡെന്നിസിനെയും രവിയെയും മലയാള സിനിമാ പ്രേമികൾക്ക് ഒരിക്കലും മറക്കാൻ കഴിയില്ല. ഇരുവർക്കും ഇടയിൽ പരസ്പരം ട്രോളാൻ മാത്രം സ്വാതന്ത്ര്യവും ഉണ്ട്. ജയറാമിന്റെ മിമിക്രികളും തമാശകളും ട്രോളുകളുമൊക്കെ ഏറെ ആസ്വദിക്കുന്ന ആൾ കൂടിയാണ് സുരേഷ് ഗോപി. വർഷങ്ങൾക്ക് ശേഷം ആ പഴയകാലത്തെ ഓർമ്മകൾ ഒരിക്കൽ കൂടി സോഷ്യൽ മീഡിയയിൽ നിറയുകയാണ്.
അടുത്തിടെ ഒരു പരിപാടിയ്ക്കിടയിൽ ‘അലവൈകുണ്ഠപുരം’ എന്ന തെലുങ്ക് ചിത്രത്തിലെ ‘സാമജവരഗമന’ എന്ന ഗാനം പാടുന്ന സുരേഷ് ഗോപിയുടെ വീഡിയോ വൈറലായിരുന്നു. വരികളിൽ തെറ്റുണ്ടെങ്കിലും അപാരമായ ആത്മവിശ്വാസത്തോടെ ‘സാമജവരഗമന’ ആലപിക്കുന്ന സുരേഷ് ഗോപിയെയാണ് ആ വീഡിയോയിൽ കാണാൻ സാധിക്കുക. സുരേഷ് ഗോപി പാടിയ ആ തെലുങ്ക് ഗാനത്തിന്റെ വൈറൽ വീഡിയോ ഇപ്പോൾ ജയറാം അനുകരിക്കുകയാണ്.
ഈ വിഡിയോയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ജസ്റ്റ് ഫോർ ഫൺ എന്ന ക്യാപ്ഷനോടെയാണ് ജയറാം വീഡിയോ ഷെയർ ചെയ്തത്. സുരേഷ് ഗോപിയുടെ ചിത്രങ്ങളിലെ ഐക്കോണിക് മാനറിസങ്ങളും ആക്ഷനുകളുമെല്ലാം ഗാനത്തിനിടയിൽ ജയറാം അനുകരിക്കുന്നതും വീഡിയോയിൽ കാണാം. വീഡിയോ വെെറലായതോടെ സുരേഷ് ഗോപി തന്നെ രംഗത്തെത്തി. ചിരിക്കുന്ന നിരവധി സ്മെെലികളാണ് താരം പങ്കുവെച്ചിരിക്കുന്നത്. സുരേഷ് ഗോപിയുടെ കമന്റ് എത്തിയതോടെ ജയറാമേട്ടനും സുരേഷേട്ടനും തമ്മിൽ ഉള്ള ആ ഫ്രണ്ട്ഷിപ്പ് എത്രത്തോളം ഉണ്ടെന്ന് ഇതിൽ നിന്നു തന്നെ അറിയാമെന്നാണ് ആരാധകർ പറയുന്നത്.
View this post on Instagram
വീഡിയോയുടെ കമന്റിൽ മുഴുവൻ ഡെന്നീസിന്റെയും രവിയുടെയും ഓർമ്മകളും ചർച്ചയുമാണ് നടക്കുന്നത്. ഡെന്നിസിനോട് രവിശങ്കർ ഇങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു , ഡാ… രവീ, അന്നു രണ്ടു കുപ്പി രക്തം തന്നു നിന്റെ ജീവൻ രക്ഷിച്ചതു ഡെന്നീസ് അച്ചായൻ അല്ലിയോടാ… എന്നിട്ടിപ്പോ, ഇവരുടെ ബോണ്ട് അപാരമാണ്, ഇതിലും വലിയ ട്രോൾ കിട്ടാനില്ല എന്നിങ്ങനെയുള്ള കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.
Comments