ലോകത്തിൽ നിരവധി ആരാധകരുള്ള സൗത്ത് കൊറിയൻ ബാൻഡ് ആണ് ബിടിഎസ്. നിരവധി ആരാധക വൃന്ദമുള്ള ടീമിൽ നിന്നും ഒരാൾ കൂടെ ഒഴിയുകയാണ്. ബിടിഎസ് താരമായ സുഗ എന്ന മിൻ യൂൻഗിയാണ് നിർബന്ധിത സൈനിക സേവനത്തിനായി ഒരുങ്ങുന്നത്. ഇതോടെ ബിടിഎസിലെ മൂന്നാമത്തെയാളാണ് ബാൻഡിൽ നിന്നും താൽകാലികമായി പുറത്തേക്ക് പോകുന്നത്. മുൻപ് ജിൻ, ജെ-ഹോപ്പ് എന്നിവരും നിർബന്ധിത സൈനിക സേവനത്തിലേക്ക് പോയിരുന്നു.
ഈ മാസം 22 നാണ് സുഗയുടെ സൈനിക സേവനം ആരംഭിക്കുന്നത്. ‘സുഗ തന്റെ സേവനം പൂർത്തിയാക്കി മടങ്ങിവരുന്നതുവരെ നിങ്ങളുടെ സ്നേഹവും പിന്തുണയും ഉണ്ടാകണം. ഈ സമയത്ത് അദ്ദേഹത്തിന് ആവശ്യമായ എല്ലാ പിന്തുണയും നൽകാൻ ഞങ്ങളുടെ കമ്പനിയും പരിശ്രമിക്കും, നന്ദി’ എന്നായിരുന്നു ബിഗ്ഹിറ്റ് മ്യൂസിക് സമൂഹമാദ്ധ്യമത്തിൽ കുറിച്ചത്.
സുഗയുടെ സൈനിക സേവനത്തെക്കുറിച്ചുള്ള വാർത്ത പുറത്ത് വന്നതിന് പിന്നാലെ കടുത്ത നിരാശയിലാണ് ആരാധകർ. ഇനി ബിടിഎസിൽ മൂന്ന് അംഗങ്ങൾ കൂടെയാണുള്ളത്. ആർ എം (കിം നാം ജൂൺ), ജിമിൻ, വി (കിം തേഹ്യോങ്), ജൂങ്കൂക് (ജോൺ ജങ് കൂക്) എന്നിവരാണ് ഇപ്പോൾ ബാൻഡിനെ നയിക്കുന്നത്. നിർബന്ധിത സൈനിക സേവനം പൂർത്തിയാക്കി കഴിഞ്ഞാൽ 2025 ഓടെ ബാൻഡ് വീണ്ടും സജീവമാകും. നിലവിൽ ഗ്രൂപ്പ് ആൽബങ്ങൾ ചെയ്യാൻ സാധിക്കാത്തതിനാൽ സോളോ പ്രൊജെക്ടുകളാണ് ചെയ്യുന്നത്.
Comments