പണ്ടേ പറഞ്ഞാൽ അനുസരണയില്ലാത്തവനായി പോയി; നമ്മളെ കാക്കാൻ ദൈവത്തോടൊപ്പം കൂടിയതാ
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

പണ്ടേ പറഞ്ഞാൽ അനുസരണയില്ലാത്തവനായി പോയി; നമ്മളെ കാക്കാൻ ദൈവത്തോടൊപ്പം കൂടിയതാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 18, 2023, 06:15 pm IST
Facebook
Twitter
WhatsAppTelegram

നിരവധി സീരിയലുകളിലൂടെ കുടുംബ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടനായിരുന്നു ശബരിനാഥ്. നടനായും വില്ലനായും മലയാള ടെലിവിഷൻ പരമ്പരകളിൽ നിറഞ്ഞ് നിൽക്കുമ്പോഴായിരുന്നു താരത്തിന്റെ അപ്രതീക്ഷിത വിയോഗം. സീരിയൽലോകത്തെ ഒന്നടങ്കം ഞെട്ടിച്ച വാർത്ത കൂടിയായിരുന്നു അത്. പ്രതീക്ഷിക്കാതെ എത്തിയ മരണ വാർത്ത ആരാധകരെയും തളർത്തിയിരുന്നു. ഒന്നിലധികം പരമ്പരകളിൽ അഭിനയിക്കുന്നതിനിടെയായിരുന്നു താരത്തിന്റെ അപ്രതീക്ഷിത വിയോഗം.

ശബരിയുടെ അടുത്ത സുഹൃത്തുക്കളിലൊരാളാണ് സാജൻ സൂര്യ. കഴിഞ്ഞ ദിവസം സാജൻ സൂര്യ പങ്കുവെച്ച ഒരു പോസ്റ്റ് ഇപ്പോൾ ശ്രദ്ധേയമാവുകയാണ്. ശബരിനാഥിന്റെ മൂന്നാം ഓർമ്മദിനത്തിൽ മറക്കാതെ പ്രിയ കൂട്ടുകാരന്റെ ഓർമ്മകൾ പങ്കുവെച്ചിരിക്കുകയാണ് സാജൻ സൂര്യ. ശബരിനാഥിനൊപ്പമുള്ള ചിത്രവും ഹൃദയസ്പർശിയായ ഒരു കുറിപ്പും താരം സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചു.

‘കൂട്ടുവെട്ടി പിരിഞ്ഞതല്ല കൂട്ടുകാരൻ… നമ്മളെ കാക്കാൻ ദൈവത്തോടൊപ്പം കൂടിയതാ.. പക്ഷേ ഞങ്ങൾക്കിഷ്ടം കൂടെ നിന്ന് സംരക്ഷിക്കുന്നതായിരുന്നു. പണ്ടേ പറഞ്ഞാൽ അനുസരണയില്ലാത്തവനായി പോയി ‘… എന്നാണ് സാജൻ സൂര്യ പങ്കുവെച്ച കുറിപ്പ്. മുൻപ് പലപ്പോഴും പ്രിയ സുഹൃത്തിനൊപ്പമുള്ള ഓർമ്മകൾ പങ്കുവെച്ച് സാജൻ സൂര്യ എത്തിയിരുന്നു.

ഒന്നിച്ച് പോയ യാത്രകളിലെ പ്രിയനിമിഷങ്ങളിൽ പലതും അദ്ദേഹം സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ചിരുന്നു. യാത്രയ്‌ക്കിടയിൽ പകർത്തിയ ചിത്രങ്ങളും വീഡിയോകളുമടക്കം സാജൻ പങ്കുവെച്ചിരുന്നു. ഒരേ നാട്ടുകാരും സമാനമായ ചിന്താഗതികളുമൊക്കെയാണ് ഇരുവരെയും സുഹൃത്തുക്കളാക്കിയതെന്ന് സാജൻ സൂര്യ പറഞ്ഞിരുന്നു.

2020 സെപ്റ്റംബർ 17- നായിരുന്നു ശബരിനാഥിന്റെ വിയോഗം. ബാഡ്മിന്റൺ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ അദ്ദേഹത്തെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ടെക്നോപാർക്കിൽ ജോലി ചെയ്യുന്ന സമയത്തായത്താണ് ശബരി അഭിനയത്തിലേയ്‌ക്ക് കടന്ന് വന്നത്. ചുരുങ്ങിയ സമയംകൊണ്ട് ഒട്ടനവധി പരമ്പരകളിൽ താരം വേഷമിട്ടു.

Tags: SUBSAJAN SURYAACTOR SABARINATH
Share
Tweet
SendShare

More News from this section

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

കൊമ്പൻ പോയ വഴി മോഴയും; അച്ഛൻ രാജീവിന്റെ തെറ്റുകൾ ആവർത്തിച്ച് രാഹുൽ

രാവണനെ മാത്രം എന്തിന് ചുട്ടുകളയണം, ദുര്യോധനനെ എന്തുകൊണ്ട് ഒഴിവാക്കുന്നു? ദസറയ്‌ക്ക് മുമ്പ് മനുഷ്യാവകാശ കമ്മീഷനിൽ വിചിത്ര പരാതി, ഒടുവിൽ എന്ത് സംഭവിച്ചു

‘അനീതി ചെയ്യുന്നവരെ ശിക്ഷിക്കുന്നതും ധർമം’; മീററ്റ് കൊലക്കേസിൽ വധശിക്ഷ വിധിക്കുമ്പോൾ ഭഗവദ്ഗീതയും മഹാഭാരതവും ഉദ്ധരിച്ച് ജഡ്ജി

കെഎസ്ആർടിസി ഡിപ്പോകളുടെ ചെലവ് ഇനി തദ്ദേശസ്ഥാപനങ്ങൾക്ക്; സർക്കാർ പണം നൽകില്ല, വികസനഫണ്ടും തൊഴിലുറപ്പ് വിഹിതവും ഉപയോഗിക്കാൻ നിർദേശം

പൈതൃക നെൽവിത്തുകളുടെ കാവലാൾ വിടവാങ്ങി; പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു

കൊടുങ്ങല്ലൂരിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മരണം; സംസ്ഥാന ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു, ജില്ലാ പൊലീസ് മേധാവിയോടും ശിശുസംരക്ഷണ ഓഫീസറോടും റിപ്പോർട്ട് തേടി

കേരളത്തിൽ തുലാവർഷമെത്തുന്നു; വ്യാഴാഴ്ച നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഞായറാഴ്ച വരെ ശക്തമായ മഴയ്‌ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത

കോൺഗ്രസ് വിപ്പ് ലംഘിച്ച് ഇടതുപക്ഷത്തിന് വോട്ട് ചെയ്തെന്ന് പരാതി; എരുമേലി മുൻ പ്രസിഡന്റ് സുബി സണ്ണിയെ ആറു വർഷത്തേക്ക് അയോഗ്യയാക്കി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies