ലണ്ടൻ: ബ്രിട്ടനിൽ വർദ്ധിപ്പിച്ച വിസ ഫീസ് ഒക്ടോബർ 4 മുതൽ പ്രാബല്യത്തിൽ. ആറ് മാസത്തിൽ താഴെയുള്ള സന്ദർശക വിസയുടെ വില 15 പൗണ്ട് ഉയരാനാണ് സാധ്യത. പഠന വിസകൾ 127 പൗണ്ട് വർദ്ധിക്കുക.
രാജ്യത്തെ പൊതുമേഖലാ വേതന വർദ്ധനവിനായി പണം കണ്ടെത്താനാണ് വർദ്ധന വരുത്തിയതെന്നാണ് റിപ്പോർട്ട്. ഇതുവഴി ഒരു ബില്ല്യണിലധികം പൗണ്ട് സമാഹരിക്കാമെന്നാണ് പ്രതീക്ഷ. ഫീസ് വർദ്ധന വിവിധ വിസ വിഭാഗങ്ങൾക്ക് ബാധകമാണ്. കൂടാതെ പാർലമെന്റിന്റെ അംഗീകാരത്തിന് വിധേയമാക്കും.
വെള്ളിയാഴ്ച പാർലമെന്റിൽ നിയമനിർമ്മാണം വഴി അവതരിപ്പിച്ചതാണ് ഈ മാറ്റങ്ങൾ. ആറ് മാസത്തിൽ താഴെയുള്ള സന്ദർശക വിസയുടെ വില 115 പൗണ്ട് ആയി ഉയരുമെന്ന് ബ്രിട്ടീഷ് അധികൃതർ സ്ഥിരീകരിച്ചു. കൂടാതെ, യുകെയ്‌ക്ക് പുറത്ത് നിന്ന് വിദ്യാർത്ഥി വിസയ്‌ക്ക് അപേക്ഷിക്കുന്നതിനുള്ള ഫീസ് 490 പൗണ്ട് ആയി വർദ്ധിക്കും.
Comments