എ.സി മൊയ്തീനെതിരെ കൂടുതൽ തെളിവുകൾ ശേഖരിച്ച് ഇഡി; ഇന്ന് വീണ്ടും ചോദ്യം ചെയ്യും 
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എ.സി മൊയ്തീനെതിരെ കൂടുതൽ തെളിവുകൾ ശേഖരിച്ച് ഇഡി; ഇന്ന് വീണ്ടും ചോദ്യം ചെയ്യും 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 19, 2023, 06:37 am IST
Facebook
Twitter
WhatsAppTelegram

തൃശൂർ: മുൻ മന്ത്രി എ.സി മൊയ്തീനെതിരെ കൂടുതൽ തെളിവുകൾ ശേഖരിച്ച് ഇഡി. മൊയ്തീനെ പ്രതിക്കൂട്ടിലാക്കുന്നതാണ് മുഖ്യസാക്ഷി കെ.എ ജിജോറിന്റെയും, കൗൺസിലർമാരുടെയും മൊഴികൾ. ഈ സാഹചര്യത്തിൽ മുൻമന്ത്രിയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യാനാണ് ഇഡിയുടെ നീക്കം. കഴിഞ്ഞ തിങ്കളാഴ്ച മൊയ്തീനെ 9 മണിക്കൂർ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇന്ന് വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ട് സമൻസ് നൽകിയത്.

മൊയ്തീന്റെയും, കൂടുംബത്തിന്റെയും സാമ്പത്തിക ഇടപാടുകൾ വ്യക്തമാക്കുന്ന കൂടുതൽ രേഖകളുമായി ഇന്ന് ഹാജരാകാനാണ് നിർദ്ദേശം. രണ്ടാം തവണ ചോദ്യം ചെയ്യുന്നതിന് മുമ്പായി എ.സി മൊയ്തീനെതിരെ കൂടുതൽ തെളിവുകൾ ഇഡി ശേഖരിച്ചിട്ടുണ്ട്. മുഖ്യസാക്ഷി കെ.എ ജിജോറിന്റെയും, തൃശൂർ കോർപറേഷൻ കൗൺസിലർ അനൂപ് ഡേവിസ് കാടയുടെയും, വടക്കാഞ്ചേരി മുൻസിപ്പൽ കൗൺസിലർ പി.ആർ അരവിന്ദാക്ഷൻ എന്നിവരുടെ മൊഴികൾ എ.സി മൊയ്തീന് എതിരാണ്. മൊയ്തീനെ ചോദ്യം ചെയ്തു കഴിഞ്ഞ ശേഷവും ഇവരെ നിരവധി തവണ വിളിച്ചു വരുത്തിയിരുന്നു. ബാങ്കിന്റെ പ്രതിസന്ധിക്ക് കാരണമായ വായ്പാ തട്ടിപ്പുകൾക്കും, കള്ളപ്പണം വെളുപ്പിക്കലിനും സിപിഎം നേതാക്കളിൽ പലരും പങ്കാളികളായെന്നാണ് മൊഴികൾ.

കരുവന്നൂർ തട്ടിപ്പുമായി ബന്ധപ്പെട്ട് തൃശൂരിലും, കൊച്ചിയിലുമായി ഇന്നലെ ഇഡി റെയ്ഡുകൾ നടത്തിയിരുന്നു. അയ്യന്തോൾ സഹകരണ ബാങ്കിൽ 24 മണിക്കൂർ പിന്നിട്ട റെയ്ഡ് ഇപ്പോഴും തുടരുകയാണ്. ഈ റെയ്ഡുകൾക്ക് പിന്നാലെയാണ് സിപിഎം സംസ്ഥാന കമ്മിറ്റിയംഗം കൂടിയായ എ.സി മൊയ്തീൻ വീണ്ടും ഇഡിക്ക് മുന്നിലെത്തുന്നത്. റെയ്ഡിൽ പിടിച്ചെടുത്ത സാമ്പത്തിക ഇടപാട് രേഖകൾ കൂടി മുൻനിർത്തിയുള്ളതാകും ചോദ്യം ചെയ്യൽ. ഇതിനൊപ്പം സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗവും, മുൻ എംപിയുമായ പികെ ബിജുവിനെയും ഇഡി ചോദ്യം ചെയ്യാനൊരുങ്ങുകയാണ്.

Tags: EDKarivannurAC Moideen
Share
Tweet
SendShare

More News from this section

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

Latest News

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies