കൊലപാതകങ്ങൾ കാനഡയിൽ പുത്തരിയല്ല; അവിടെ നടക്കുന്ന നിയമവരുദ്ധ പ്രവർത്തനങ്ങൾ ഇന്ത്യയുടെ തലയിൽ ഇടരുത്; ഭാരതം നിയമവാഴ്ചയിലും ജനാധിപത്യത്തിലും അടിയുറച്ചു വിശ്വസിക്കുന്നു; കാനഡയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി വിദേശകാര്യമന്ത്രാലയം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കൊലപാതകങ്ങൾ കാനഡയിൽ പുത്തരിയല്ല; അവിടെ നടക്കുന്ന നിയമവരുദ്ധ പ്രവർത്തനങ്ങൾ ഇന്ത്യയുടെ തലയിൽ ഇടരുത്; ഭാരതം നിയമവാഴ്ചയിലും ജനാധിപത്യത്തിലും അടിയുറച്ചു വിശ്വസിക്കുന്നു; കാനഡയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി വിദേശകാര്യമന്ത്രാലയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 19, 2023, 09:21 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: കാനഡയുടെ ആരോപണങ്ങൾ തള്ളി ഇന്ത്യ. ഖാലിസ്ഥാനി ഭീകരനായ ഹർദീപ് സിംഗ് നിജ്ജാർ കഴിഞ്ഞ ജൂണിൽ കാനഡയിൽ വച്ച് കൊല്ലപ്പെട്ട സംഭവത്തിന് പിന്നിൽ ഇന്ത്യയുടെ ഇടപെടലുണ്ടെന്ന കനേഡിയൻ പ്രധാനമന്ത്രിയുടെ ഗുരുതര ആരോപണത്തെയാണ് ഇന്ത്യ ശക്തമായി എതിർത്തത്. ഇതുസംബന്ധിച്ച് വിദേശകാര്യ മന്ത്രാലയം പ്രസ്താവന പുറത്തിറക്കി.

India rejects allegations by Canada:https://t.co/KDzCczWNN2 pic.twitter.com/VSDxbefWLw

— Randhir Jaiswal (@MEAIndia) September 19, 2023

കനേഡിയൻ പ്രധാനമന്ത്രിയുടെയും വിദേശകാര്യ മന്ത്രിയുടെയും പ്രസ്താവനയെ ഇന്ത്യ നിരസിക്കുന്നു. കാനഡയിൽ സംഭവിച്ച ഏതെങ്കിലുമൊരു അക്രമത്തിൽ ഭാരത സർക്കാരിന് പങ്കാളിത്തമുണ്ടെന്ന തരത്തിലുള്ള ആരോപണങ്ങൾ തികച്ചും അസംബന്ധമാണ്. ഇന്ത്യ ജനാധിപത്യത്തിൽ അടിയുറച്ച് വിശ്വസിക്കുന്നു. നിയമവാഴ്ചയിൽ പ്രതിബദ്ധതയുള്ള രാഷ്‌ട്രീയമാണ് ഇന്ത്യയുടേതെന്നും വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവനയിൽ വ്യക്തമാക്കി. കാനഡയുടെ ഭാഗത്ത് നിന്നുണ്ടാകുന്ന ഇത്തരം അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഖാലിസ്ഥാൻ തീവ്രവാദത്തെയും ഖാലിസ്ഥാനി ഭീകരരെയും സുരക്ഷിതമാക്കുന്നതാണ്. ഇന്ത്യയുടെ അഖണ്ഡതയ്‌ക്കും പരമാധികാരത്തിനും ഭീഷണി ഉയർത്തിക്കൊണ്ട് ഖാലിസ്ഥാൻ ഭീകരർക്ക് അഭയം നൽകുന്നത് കാനഡ തുടരുകയാണ്. ഇക്കാര്യത്തിൽ കനേഡിയൻ സർക്കാർ നിഷ്‌ക്രിയത്വമാണ് സ്വീകരിക്കുന്നത്.

കൊലപാതകങ്ങൾ, മനുഷ്യക്കടത്ത്, സംഘടിത കുറ്റകൃത്യങ്ങൾ എന്നിവയുൾപ്പടെയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് കാനഡയിൽ ഇടം ലഭിക്കുന്നുവെന്നത് പുതിയ കാര്യമല്ല. ഇത്തരം സംഭവങ്ങളുമായി ഇന്ത്യൻ സർക്കാരിനെ ബന്ധിപ്പിക്കാനുള്ള ഏതൊരു നീക്കത്തെയും ഭാരതം ശക്തമായി എതിർക്കുന്നു. കാനഡയുടെ മണ്ണിൽ വേരൂന്നിയ എല്ലാ ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കാൻ കനേഡിയൻ സർക്കാർ തയ്യാറാകണമെന്ന് ആവശ്യപ്പെടുന്നതായും ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

കാനഡയുടെ വിദേശകാര്യമന്ത്രി ഏതാനും മണിക്കൂറുകൾക്ക് മുമ്പായിരുന്നു ഇന്ത്യയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. ഖാലിസ്ഥാനി ഭീകരൻ കാനഡയിൽ കൊല്ലപ്പെട്ടതിന് പിന്നിൽ ഇന്ത്യയ്‌ക്ക് പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യയുടെ മുതിർന്ന നയതന്ത്ര ഉദ്യോഗസ്ഥനെ പുറത്താക്കുകയും ചെയ്തിരുന്നു. തുടർന്ന് ആരോപണത്തെ ശരിവച്ചുകൊണ്ട് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും രംഗത്തെത്തിയതിന് പിന്നാലെയാണ് ശക്തമായ ഭാഷയിൽ ഇന്ത്യ മറുപടി നൽകിയത്.

Tags: MEAcanadaIndia
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies