'സ്വന്തം ശരീരത്തെ ഞാൻ വെറുത്തിരുന്നു, മസാജിന് ശേഷം ഞാൻ കരഞ്ഞുപോയി; ആളുകളുടെ ചിന്താഗതി മാറണം'; വിദ്യാ ബാലൻ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

‘സ്വന്തം ശരീരത്തെ ഞാൻ വെറുത്തിരുന്നു, മസാജിന് ശേഷം ഞാൻ കരഞ്ഞുപോയി; ആളുകളുടെ ചിന്താഗതി മാറണം’; വിദ്യാ ബാലൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 19, 2023, 01:39 pm IST
Facebook
Twitter
WhatsAppTelegram

ബോളിവുഡ് സിനിമകളിൽ അഭിനയമികവ് കൊണ്ട് തന്റേതായ ഒരിടം കണ്ടെത്തിയ നടിയാണ് മലയാളികൂടിയായ വിദ്യാബാലൻ. ചലച്ചിത്ര മേഖലയിൽ സീറോ സൈസ് നായികമാർ അരങ്ങ് വാണിരുന്ന കാലത്താണ് ബോളിവുഡിൽ സ്വന്തം ശരീരത്തെ പോസിറ്റീവായി കാണുന്ന വിദ്യ ബാലനെ ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിച്ചത്. എന്നാൽ ചെറുപ്പത്തിൽ ശരീരം മെലിഞ്ഞിരിക്കാൻ താൻ ഒരുപാട് ശ്രമിച്ചിരുന്നെന്നാണ് താരം പറയുന്നത്.

പുരുഷന്മാരെ അവരുടെ നേട്ടം കൊണ്ട് വിലയിരുത്തുന്ന സമൂഹം സ്ത്രീയെ വിലയിരുത്തുന്നത് അവളുടെ ശരീരഘടനയ്‌ക്ക് അസുസൃതമായാണ്. സ്ത്രീകളെ വെറും ശരീരമായി കാണുന്ന ആളുകൾ സമൂഹത്തിലുണ്ട്. അവരുടെ ചിന്തകൾക്ക് മാറ്റമില്ല എന്നതാണ് വിഷമിപ്പിക്കുന്ന കാര്യം. ഒരു സമയത്ത് ഞാൻ എന്റെ ശരീരത്തെ വെറുത്തിരുന്നു. മെലിഞ്ഞിരിക്കുന്നതാണ് നല്ലതെന്ന് ഞാൻ കരുതി, അതിന് വേണ്ടി ഓരോന്ന് ചെയ്തും തുടങ്ങി. എന്നാൽ ഇപ്പോൾ ഞാൻ മെലിഞ്ഞുവെന്ന് ആരെങ്കിലും പറഞ്ഞാൽ ഞാൻ ചിരിക്കും, അവരോട് നന്ദിയും പറയില്ല. കാരണം എന്റെ ശരീരത്തെപ്പറ്റിയുള്ള ഒരു സംഭാഷണവും ഞാൻ ആഗ്രഹിക്കുന്നില്ല.’ വിദ്യാ ബാലൻ പറഞ്ഞു.

താൻ തടിച്ചിയാകുമോ എന്ന് അമ്മ ഭയപ്പെട്ടിരുന്നു. അമ്മയ്‌ക്ക് തടിയുണ്ടായിരുന്നതിനാൽ എന്റെ തടി കുറയ്‌ക്കാനായി അമ്മ എന്നും എന്തെങ്കിലും ചെയ്യും. അമ്മയെ പോലുളള ശരീരഘടനയാകുമോ എന്റേതെന്നും അമ്മയ്‌ക്ക് ഭയമുണ്ടായിരുന്നു. എനിക്ക് അമ്മയോട് വല്ലാത്ത ദേഷ്യമായിരുന്നു, ഞാൻ മെലിയാനായി എന്നെ കൊണ്ട് വ്യായാമം ചെയ്യിപ്പിക്കുമായിരുന്നു, ചെറുപ്പത്തിലേ ഡയറ്റും തുടങ്ങിയിരുന്നു.
അമ്മ എന്നെ ഓർത്ത് വിഷമിച്ചതുകൊണ്ടാകാം ഞാൻ എന്റെ ശരീരത്തെ വെറുത്തത്.വളരെ ചെറുപ്പത്തിൽ തന്നെ തനിക്ക് ഹോർമോൺ പ്രശ്നങ്ങൾ ഉണ്ടായെന്നും നടി ലൂക്ക് കുടിൻഹോയ്‌ക്ക് നൽകിയ അഭിമുഖത്തിൽ നടി വ്യക്തമാക്കി.

ദിവസങ്ങൾക്കു മുൻപ് ബോഡി മസാജിനിടെ ഉണ്ടായ അനുഭവം വിഷമവുണ്ടാക്കിയെന്നും വിദ്യ പറയുന്നു. ‘മസാജ് ചെയ്യുന്ന ആളെ വിശ്വസിച്ചാണ് നമ്മൾ കിടക്കുന്നത്. അവർ നമ്മുടെ ശരീരത്തെ ജഡ്ജ് ചെയ്യില്ലെന്ന് ഉറപ്പുണ്ടെങ്കിലേ റിലാക്‌സ് ചെയ്യാൻ പറ്റുകയുള്ളു. എന്നാൽ എന്നെ ഞെട്ടിച്ചുകൊണ്ട് നിങ്ങളുടെ തടി വീണ്ടും കൂടിയോ എന്ന് മസാജിനിടയിൽ അവർ ചോദിച്ചു. എനിക്ക് വല്ലാത്ത സങ്കടം വന്നു. എന്റെ ശരീരത്തെപ്പറ്റി സംസാരിക്കുന്നത് എനിക്ക് ഇഷ്ടമല്ലെന്ന് മാത്രം ഞാൻ അവരോട് പറഞ്ഞു. പക്ഷേ ദേഷ്യവും സങ്കടവും കാരണം മാസാജിന് ശേഷം ഞാൻ കരഞ്ഞുപോയി. കാരണം, എന്റെ ശരീരത്തെപ്പറ്റി അങ്ങനെ പറയേണ്ട ആവശ്യവും അധികാരവും അവർക്കില്ല.’- ആളുകളുടെ ചിന്താഗതി ഇനിയും മാറാനുണ്ടെന്നും താരം അഭിമുഖത്തിൽ പറഞ്ഞു.

Tags: vidya balanSUBbody fat
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies