തെന്നിന്ത്യയിൽ നിരവധി ആരാധകരുണ്ടായിരുന്ന താരദമ്പതിമാരായിരുന്നു സാമന്തയും നാഗചൈതന്യയും. നീണ്ടകാലത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇരുവരും വിവാഹിതരായത്. 2017 ഒക്ടോബറിലായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. എന്നാൽ 2021 ൽ ഇരുവരും വേർപിരിയുകയായിരുന്നു. വേർപിരിയുന്ന വിവരം സമൂഹമാദ്ധ്യമങ്ങളിലൂടെ സാമന്ത ആരാധകരെ അറിയിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ നാഗചൈതന്യ മൗനം പാലിക്കുക മാത്രമാണ് ചെയ്തത്.
ഇതിനെ തുടർന്ന് സാമന്തയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്ന് നാഗചൈതന്യക്കൊപ്പമുള്ള ചിത്രങ്ങളെല്ലാം അപ്രത്യക്ഷമാവുകയായിരുന്നു. പക്ഷേ നാഗചൈതന്യ ഇപ്പോഴും തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലടക്കം സാമന്തക്കൊപ്പമുള്ള എല്ലാ ചിത്രങ്ങളും സൂക്ഷിച്ചിട്ടുണ്ട. വിവാഹ മോചനശേഷം നടി ശോഭികയുമായി നാഗചൈതന്യ പ്രണയത്തിലാണെന്നും ഉടൻ വിവാഹിതരാകുമെന്നും വാർത്തകൾ പ്രചരിച്ചിരുന്നു.
View this post on Instagram
എന്നാൽ ഇപ്പോൾ പുതിയ നീക്കത്തിലൂടെ ആരാധകരെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണ് സാമന്ത. മുൻപ് ഇൻസ്റ്റഗ്രാമിൽ നിന്ന് ഒഴുവാക്കിയ ചില ചിത്രങ്ങൾ തിരിച്ചെത്തിയിരിക്കുകയാണ്. ആർക്കൈവ് ചെയ്ത ചിത്രങ്ങളാണ് വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇതിൽ ഏറെ ശ്രദ്ധേയമായിരിക്കുന്നത് ഇരുവരുടെയും വിവാഹ ഫോട്ടോയും സാമന്ത ഉൾപ്പെടുത്തിയിരിക്കുന്നു എന്നതാണ്.
ഇതോടെ ഇരുവരും വീണ്ടും ഒന്നിക്കുമോ എന്ന താരത്തിലുള്ള വാർത്തകളും പ്രചരിച്ച് തുടങ്ങിയിരിക്കുകയാണ്. മജിലിയായിരുന്നു ഇരുവരും ഒന്നിച്ചഭിനയിച്ച അവസാന ചിത്രം. അടുത്തിടെ കുഷി സിനിമുടെ പ്രമോഷൻ വേളയിൽ മജിലി ചിത്രത്തിൽ ഇരുവരും ഒന്നിച്ചുള്ള ഗാനം വേദിയിൽ ആലപിച്ചപ്പോൾ വളരെ ഞെട്ടലവോടെയാണ് സാമന്ത ഗാനം കേട്ടത്. ഇതും സമൂഹ മാദ്ധ്യമങ്ങളിൽ വാർത്തയായിരുന്നു. പിന്നാലെയാണ് പുതിയ വാർത്തയും എത്തിയിരിക്കുന്നത്. അനവധി കമന്റുകളാണ് സാമന്ത ആർക്കൈവ് ചെയ്ത ചിത്രങ്ങൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.
Comments