ഭൂമിയ്‌ക്ക് ഉൾക്കാമ്പ്, മാന്റിൽ, ക്രസ്റ്റ് എന്നീ മൂന്ന് ഭാഗങ്ങളാണ് ഉള്ളതെന്ന് നമുക്കെല്ലാവർക്കും അറിയാം. ഭൗമ ഉപരിതലത്തിൽ നിന്നും 2,900 കിലോമീറ്റർ താഴെയായാണ് ഉൾക്കാമ്പ് സ്ഥിതി ചെയ്യുന്നത്. ദ്രവീകൃതമായ പുറംഭാഗവും ഖരാവസ്ഥയിലുള്ള ഉൾഭാഗവും കോറെന്ന് വിളിക്കുന്ന ഉൾക്കാമ്പിനുണ്ട്. ഇപ്പോഴിതാ ഇത് സംബന്ധിച്ച് പുതിയ പഠനം പുറത്ത് വന്നിരിക്കുകയാണ്. ഉൾക്കാമ്പിനെ ഒരു പുതപ്പ് പോലെ ആവരണം ചെയ്തിട്ടുള്ള ഘടനയുണ്ടെന്നാണ് പഠനത്തിൽ പറയുന്നത്.
ഈ ഘടനയുടെ ചില ഭാഗത്തായി എവറസ്റ്റിന്റെ അഞ്ച് മടങ്ങ് പൊക്കത്തിലുള്ള പർവതങ്ങളുമുണ്ടെന്ന് പറയുന്നു. യുഎസിലെ അലബാമ സർവകലാശാലയിലെ ജിയോളജി ഗവേഷകയായ സമന്ത ഹാൻസനും സംഘവുമാണ് പഠനത്തിന് നേതൃത്വം നൽകിയത്. അന്റാർട്ടിക്കയിൽ 15 ഇടങ്ങളിലായി സീസ്മിക് തരംഗങ്ങൾ വിലയിരുത്തി സംഘം പഠനം നടത്തുകയായിരുന്നു.
പ്രപഞ്ചത്തിന്റെ ഉദ്ഭവത്തിന് കാരണമായ ബിഗ് ബാങ് സ്‌ഫോടനത്തിന് പിന്നാലെ പലതും ഉടലെടുത്തിട്ടുണ്ട്. ഇതിൽ അപൂർവമായ ഹീലിയം വാതകം ഭൂമിയുടെ ഉൾക്കാമ്പിൽ നിന്നും പുറന്തള്ളപ്പെടുന്നതായി കഴിഞ്ഞ വർഷം ശാസ്ത്രജ്ഞർ കണ്ടെത്തിയിരുന്നു. ഹീലിയം 3 എന്ന വാതകം 1380 കോടി വർഷങ്ങൾക്ക് മുമ്പാണ് ഇവിടെ രൂപപ്പെട്ടത്.
Comments