സമൂഹമാദ്ധ്യമങ്ങളിൽ കഴിഞ്ഞ കുറച്ച് നാളുകളായി ചർച്ചയാകുന്നത് നടി സായ് പല്ലവി വിവാഹിതയായെന്നുള്ള പ്രാചാരങ്ങളാണ്. സംവിധായകന്‍ രാജ്കുമാര്‍ പെരിയസാമിക്കൊപ്പം പൂമാലയിട്ട് നില്‍ക്കുന്ന ചിത്രമാണ് വൈറലാകുന്നത്.
”ഒടുവില്‍ അവള്‍ വിവാഹിതയായി. പ്രണയത്തിന് നിറം ഒരു പ്രശ്‌നമല്ലെന്ന് അവള്‍ തെളിയിച്ചു, ഹാറ്റ്‌സ് ഓഫ് ടു സായ് പല്ലവി” എന്ന അടിക്കുറിപ്പോടുകൂടിയാണ് ചിത്രങ്ങൾ വിവിധ ഫാൻ പേജുകളിൽ വൈറലായത്. എന്നാൽ യാഥാർത്ഥ്യം, ഒരു ചിത്രത്തിന്റെ പൂജാ ചടങ്ങിലെ ഫോട്ടോ ആണിതെന്നതാണ്..

ശിവകാര്‍ത്തികേയന്‍ ചിത്രത്തിന്റെ പൂജാ ചടങ്ങിലെ ചിത്രമാണിത്. ഇതുവരെ പേരിട്ടിട്ടില്ലാത്ത ശിവകാര്‍ത്തികേയന്റെ 21-ാം ചിത്രത്തിന്റെ ‘എസ്‌കെ21’ എന്ന ബോര്‍ഡും പിടിച്ചാണ് സംവിധായകന്‍ രാജ്കുമാര്‍ നില്‍ക്കുന്നത്. അതേസമയം, കമല്‍ ഹാസന്റെ രാജ് കമല്‍ ഫിലിംസ് ആണ് എസ്‌കെ21 നിര്‍മ്മിക്കുന്നത് എന്നാണ് വിവരം. ചിത്രത്തിന്റെ പൂജാ ചടങ്ങില്‍ കമലും എത്തിയിരുന്നു.
















