ലോകത്തിലെ ഏറ്റവും ജനകീയനായ നേതാവാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമൂഹമാദ്ധ്യമങ്ങളിലും അദ്ദേഹം സ്ഥിരം സാന്നിധ്യമാണ്. ജനങ്ങളിലേക്ക് കൂടുതൽ അടുക്കുന്നതിനായി വാട്സ്ആപ്പ് അവതരിപ്പിച്ച പുത്തൻ സംവിധാനമാണ് ചാനൽ. ഇന്നലെയാണ് പ്രധാനമന്ത്രി ചാനൽ തുടങ്ങിയത്. കേവലം ഒരു ദിനം പിന്നിടുമ്പോൾ ഒരു ദശലക്ഷം ഫോളോവേഴ്സാണ് പ്രധാനമന്ത്രിയുടെ ചാനലിന് ലഭിച്ചത്.
10,00,386 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെയിൽ പ്രധാനമന്ത്രിയെ ചാനൽ വഴി ഫോളോ ചെയ്തത്. ഇതിന്റെ സ്ക്രീൻഷോട്ട് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വാട്സ്ആപ്പ് ചാനലിൽ പങ്കുച്ചേരാനുള്ള ലിങ്ക് പ്രധാനമന്ത്രി ഷെയർ ചെയ്തിരുന്നു. ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് നരേന്ദ്ര മോദിയുടെ ചാനലിൽ ജോയിൻ ചെയ്യാവുന്നതാണ്.
ചാനൽ ഫീച്ചറുമായി വാട്സ്ആപ്പ്, ഉപയോഗം ഇങ്ങനെ; പുതിയ ചാനലിനായി ചെയ്യേണ്ടത് ഇത്രമാത്രം…
വാട്സ്ആപ്പിലെ ‘Updates’ ടാബിൽ ക്ലിക്ക് ചെയ്തും പ്രധാനമന്ത്രിയുടെ ചാനലിൽ ചേരാവുന്നതാണ്. ‘Find Channels’ ബട്ടണിൽ ക്ലിക്ക് ചെയ്ത് സെർച്ച് ബട്ടണിൽ ‘PM Modi’ എന്ന് തിരയുക. തുടർന്ന് + ഐക്കണിൽ ക്ലിക്ക് ചെയ്യുന്നതോടെ ചാനലിൽ ചേരാൻ കഴിയും.
Comments