വയനാട്: അമ്മയേയും 5 മക്കളേയും കാണാതായിട്ട് നാലം ദിവസം. കമ്പളക്കാട് സ്വദേശിനിയായ വിമിജയെയും 5 മക്കളേയുമാണ് ഈ മാസം 18-ന് കാണാതായത്. വൈകീട്ട് 6:30-നാണ് സംഭവം.
സഹോദരന്റെ വീട്ടിൽ നിന്നിരുന്ന വിമിജ, മക്കളേയും കൂട്ടി ചേളാരിയിലുള്ള സ്വന്തം വീട്ടിലേക്ക് പോകുകയാണെന്നു പറഞ്ഞായിരുന്നു ഇറങ്ങിയത്. തുടർന്ന് വിമിജയുടെ വിവരമൊന്നും അറിയാതെ വന്നപ്പോൾ ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് യുവതി ചേളാരിയിലെ വീട്ടിൽ എത്തിയിട്ടില്ലെന്ന് മനസിലാകുന്നത്. അതോടെ ബന്ധുക്കൾ പോലീസിൽ പരാതിപ്പെടുകയായിരുന്നു. കണ്ണൂരിൽ ഒരു ബോട്ടിൽ മത്സ്യത്തൊഴിലാളിയായി ജോലി ചെയ്യുന്ന ആളാണ് വിമിജയുടെ ഭർത്താവ്. സംഭവത്തിൽ കമ്പളക്കാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി അറിയിച്ചു.