ചെന്നൈ: സൗജന്യ ഭക്ഷണം ആവശ്യപ്പെട്ട് ഹോട്ടലിലെത്തിയ ആളെ അടിച്ച് കൊലപ്പെടുത്തി ജീവനക്കാരൻ. 50-കാരനായ തിരുമലൈയാണ് കൊല്ലപ്പെട്ടത്. കാഞ്ചീപുരത്തിനുസമീപം ഓരിക്കൈയിലെ ഹോട്ടലിലാണ് സംഭവം. മര കഷ്ണം ഉപയോഗിച്ച് തലയ്‌ക്കടിച്ചാണ് തിരുമലൈയെ കൊലസപ്പെടുത്തിയത്. ഹോട്ടൽ ജീവനക്കാരനായ രാമചന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞദിവസങ്ങളിലും തിരുമലൈ സമാന രീതിയിൽ ഭക്ഷണം ആവശ്യപ്പെട്ട് ഹോട്ടലിലെത്തുകയും ജീവനക്കാരുമായി തർക്കത്തിലേർപ്പെടുകയും ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം വീണ്ടും ഭക്ഷണം ആവശ്യപ്പെട്ട് എത്തിയപ്പോഴായിരുന്നു കൊല. രാമചന്ദ്രൻ മരക്കട്ടയെടുത്ത് തിരുമലൈയെ അടിക്കുകയായിരുന്നു. തുടർന്ന് കുഴഞ്ഞുവീണ് മരിച്ചെന്ന് പോലീസ് വ്യക്തിമാക്കി. ഓടിരക്ഷപ്പെടാൻ ശ്രമിച്ച രാമചന്ദ്രനെ നാട്ടുകാർ ചേർന്ന് പിടികൂടി കാഞ്ചീപുരം താലൂക്ക് പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയായിരുന്നു.