ഐഎസ്എല്ലിന്റെ പത്താം സീസൺ ഉദ്ഘാടന മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് താരത്തെ വംശീയമായി അധിക്ഷേപിച്ചെന്ന് ആക്ഷേപം. കൊമ്പന്മാരുടെ നോർത്ത് ഇന്ത്യൻ താരം ഐബൻഭ കുപർ ഡോഹ്ലിംഗിനെയാണ് ബെംഗളൂരുവിന്റെ ഓസ്‌ട്രേലിയൻ താരം റയാൻ വില്യംസ് അധിക്ഷേപ്പിച്ചത്. വംശീയ അധിക്ഷേപത്തിനെതിരെ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ആരാധക കൂട്ടായ്മയാണ് എക്‌സിലൂടെ രംഗത്തെത്തിയത്. വില്യംസ് ആക്ഷേപിക്കുന്ന വീഡിയോയും എക്‌സിൽ ആരാധക കൂട്ടായ്മ പങ്കുവച്ചിട്ടുണ്ട്.
വംശവെറി അംഗീകരിക്കാനാവില്ല, വംശീയ അധിക്ഷേപത്തെ ഞങ്ങൾ കർശനമായി എതിർക്കുന്നു. വംശീയ അധിക്ഷേപം നടത്തിയ കളിക്കാരനെതിരെ നടപടിയെടുക്കണം. ഫുട്‌ബോളിൽ വംശീയതയ്‌ക്ക് സ്ഥാനമില്ല!. എന്നാണ് മഞ്ഞപ്പട എക്‌സിൽ കുറിച്ചത്.
Zero tolerance for racism! We strictly condemn the racial gestures by @bengalurufc player Ryan Williams towards Aiban. @IndianFootball and @indsuperleague must act decisively against the player involved.
Racism has no place in our game!#KickOutRacism #EndRacismInFootball pic.twitter.com/BJiZxGfU8r
— Manjappada (@kbfc_manjappada) September 22, 2023
“>
വെള്ളക്കാർ സൗത്ത് ഏഷ്യൻസിനെയും ആഫ്രിക്കൻസിനെയും വംശീയമായി അധിക്ഷേപിക്കാൻ ഉപയോഗിക്കുന്ന സ്‌മെല്ലി റാറ്റ് എന്ന പദ പ്രയോഗത്തിന്റെ ആംഗ്യമാണ് ഇന്നലെ വില്യംസ് കളിക്കളത്തിൽ നടത്തിയത്. ഐബാൻ ആ മേഖലയിൽ നിന്ന് വരുന്ന താരമെന്ന രീതിയിലുളള ആക്ഷേപ ആംഗ്യമാണ് വില്യംസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും പോസ്റ്റിന് താഴെ കമന്റുകളുണ്ട്. ഫുട്‌ബോളിൽ ഇത് സാധാരണ നടക്കുന്ന കാര്യമാണെന്നും വംശീയ അധിക്ഷേപമാണ് നടന്നതെന്നുമുളള വാദങ്ങളാണുളളത്.
എഐഎഫ്എഫ് പ്രസിഡന്റ്, സെക്രട്ടറി, ഐഎസ്എൽ, കേരള ബ്ലാസ്റ്റേഴ്‌സ്, ബ്ലാസ്റ്റേഴ്‌സ് സപോർട്ടിംഗ് ഡയറക്ടർ എന്നിവരെ ടാഗ് ചെയ്താണ് മഞ്ഞപ്പടയുടെ പോസ്റ്റ്. ക്ലബ്ബ് ഒദ്യോഗികമായി ബെംഗളൂരു താരത്തിനെതിരെ എഐഎഫ്എഫിൽ പരാതി നൽകണമെന്നാണ് ആരാധകരുടെ ആവശ്യം. ഈ വിഷയത്തിൽ ക്ലബ്ബിന്റെ പ്രതികരണം ഉടൻ തന്നെ ഉണ്ടാകുമെന്നാണ് ക്ലബുമായി ബന്ധപ്പെട്ടവർ നൽകുന്ന സൂചന.