ഡൽഹി സർവകലാശാല തിരഞ്ഞെടുപ്പ്; വൻ ഭൂരിപക്ഷത്തോടെ ഭരണം നിലനിർത്തി എബിവിപി; 32 കോളേജുകളിലും ഭരണം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഡൽഹി സർവകലാശാല തിരഞ്ഞെടുപ്പ്; വൻ ഭൂരിപക്ഷത്തോടെ ഭരണം നിലനിർത്തി എബിവിപി; 32 കോളേജുകളിലും ഭരണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 23, 2023, 05:40 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: മൂന്ന് വർഷത്തെ ഇടവേളയ്‌ക്ക് ശേഷം നടന്ന ഡൽഹി സർവകലാശാല തിരഞ്ഞെടുപ്പിൽ വിജയത്തേരോട്ടവുമായി എബിവിപി. നാല് പാനലുകളിൽ മൂന്നിലും വിജയം സ്വന്തമാക്കിയ എബിവിപി സ്ഥാനാർത്ഥികൾ സർവകലാശാലയിൽ വീണ്ടും ഭരണമുറപ്പിച്ചു. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി എന്നീ പാനലുകളിലേക്കായിരുന്നു മത്സരം. ആകെ 24 സ്ഥാനാർത്ഥികളായിരുന്നു നാല് പാനലുകളിലേക്കായി മത്സരിച്ചത്.

നാഷണൽ സ്റ്റുഡന്റ്‌സ് യൂണിയനെ തറപറ്റിച്ച് ജോയിന്റ് സെക്രട്ടറി സ്ഥാനവും എബിവിപി തിരിച്ചുപിടിച്ചിരിക്കുകയാണ്. ചെയർമാൻ പാനലടക്കമുള്ള മറ്റ് മൂന്ന് പാനലുകളിലും ഉയർന്ന ലീഡ് ആദ്യം മുതൽ എബിവിപി ഉറപ്പിച്ചിരുന്നു. അവസാന റൗണ്ടുകളിലേക്കെത്തിയപ്പോൾ ആയിരത്തിൽ താഴെ വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് എബിവിപിക്ക് വൈസ് പ്രസിഡന്റ് സ്ഥാനം നഷ്ടമായത്. അതേസമയം നോട്ടയ്‌ക്ക് കിട്ടിയ വോട്ടുകൾ പോലും എസ്എഫ്ഐയ്‌ക്ക് നേടാൻ കഴിഞ്ഞില്ലെന്നതും ശ്രദ്ധേയമാണ്.

പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച എബിവിപിയുടെ തുഷാർ ദേധയ്‌ക്ക് ഓരോ റൗണ്ടുകൾ കഴിയുന്തോറും വൻ തോതിലാണ് ഭൂരിപക്ഷം ഉയർന്നത്. ഇരുപതിനായിരത്തിലധികം വോട്ടുകൾ നേടിയ തുഷാർ 8000ലധികം വോട്ടിന്റെ ഭൂരിപക്ഷം നേടി. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് കടുത്ത മത്സരമാണ് എബിവിപിയും എൻഎസ്‌യുവും കാഴ്ചവച്ചത്. പല ഘട്ടങ്ങളിലും ലീഡ് നില മാറിമറിഞ്ഞിരുന്നു. ഒടുവിൽ 1000ത്തിൽ താഴെ വോട്ടുകളുടെ ഭൂരിപക്ഷത്തിന് എബിവിപിയുടെ സുശാന്ത് ധൻകറിനെ എൻഎസ്‌യു സ്ഥാനാർത്ഥി മറികടന്നു. സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട എബിവിപിയുടെ അപരാജിത, വൻ ഭൂരിപക്ഷത്തിനാണ് വിജയം നേടിയത്. പതിനായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷമാണ് അപരാജിത് നേടിയത്. ജോയിന്റ് സെക്രട്ടറിയായി മത്സരിച്ച സച്ചിൻ ബൈസ്ലയും ഉയർന്ന ഭൂരിപക്ഷത്തിന് വിജയം സ്വന്തമാക്കി.

സർവകലാശാല യൂണിയന് പുറമേ വിവിധ കോളേജുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പുകളിലും വൻ മുന്നേറ്റമാണ് എബിവിപി കാഴ്ചവച്ചത്. ആകെയുള്ള 52ൽ 32 കോളേജുകളിലും എബിവിപി യൂണിയൻ ഭരണമുറപ്പിച്ചു.

കേന്ദ്രസർക്കാരിന്റെ വനിതാ സംവരണ ബിൽ അടക്കമുള്ള നടപടികൾ വിദ്യാർത്ഥികൾക്കിടയിൽ എബിവിപിയോടുള്ള താത്പര്യം നിലനിർത്താൻ സഹായിച്ചുവെന്നാണ് വിലയിരുത്തൽ. കൂടാതെ എബിവിപി പുറത്തിറക്കിയ പ്രകടനപത്രികയിലെ നിലപാടുകളോടും മികച്ച പിന്തുണയാണ് വിദ്യാർത്ഥികൾ രേഖപ്പെടുത്തിയത്. ട്രാൻസ്‌ജെൻഡർ വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ്, എസ്ഇ, എസ്ടി, ഒബിസി വിദ്യാർത്ഥികൾക്കുള്ള സ്‌കോളർഷിപ്പ് തുക ഉയർത്തൽ തുടങ്ങിയ വിഷയങ്ങളായിരുന്നു പ്രകടനപത്രികയിലുണ്ടായിരുന്നത്. സർവകലാശാലയ്‌ക്ക് കീഴിലുള്ള എല്ലാ കോളേജുകളിലും വൺ കോഴ്‌സ്-വൺ ഫീ, പരമാവധി വിദ്യാർത്ഥികളെ ഉൾക്കൊള്ളാൻ സൗകര്യമുള്ള കോളേജുകൾ, എല്ലാ കോളേജിലും ഗേൾസ് ഹോസ്റ്റൽ, ഗതാഗത സൗകര്യത്തിനായി യൂണിവേഴ്‌സിറ്റി പ്രത്യേക ബസുകൾ, കോളേജിലും ഹോസ്റ്റലുകളിലും സൗജന്യ വൈ-ഫൈ, 24 മണിക്കൂറും പ്രവർത്തിക്കുന്ന ലൈബ്രറിയും ഇ-ലൈബ്രറിയും അടക്കമുള്ള ആവശ്യങ്ങൾ യാഥാർത്ഥ്യമാക്കുമെന്ന് എബിവിപി വാഗ്ദാനം ചെയ്തിരുന്നു.

2019ലായിരുന്നു ഡൽഹി സർവകലാശാലയിൽ ഒടുവിൽ തിരഞ്ഞെടുപ്പ് നടന്നിരുന്നത്. കൊറോണ മഹാമാരി മൂലം 2020ലും 2021ലും തിരഞ്ഞെടുപ്പ് റദ്ദാക്കിയിരുന്നു. അക്കാദമിക് കലണ്ടറിൽ വന്ന തടസങ്ങൾ മൂലം 2022ലും തിരഞ്ഞെടുപ്പ് സംഘടിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. ഒടുവിൽ നടന്ന തിരഞ്ഞെടുപ്പിൽ ആകെയുള്ള നാല് സീറ്റുകളിൽ മൂന്നും എബിവിപി നേടിയിരുന്നു. കഴിഞ്ഞ പ്രാവശ്യത്തേക്കാൾ വൻ ഭൂരിപക്ഷത്തിലാണ് ഇത്തവണ എബിവിപി സ്ഥാനാർത്ഥികൾ വിജയിച്ചതെന്നതും ശ്രദ്ധേയമാണ്.

കഴിഞ്ഞ പത്ത് വർഷത്തിനിടെ നടന്ന തിരിഞ്ഞെടുപ്പിൽ ഏഴ് തവണയും പ്രസിഡന്റ് സ്ഥാനം സ്വന്തമാക്കിയത് എബിവിപി സ്ഥാനാർത്ഥികളാണ്. ലോക്സഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ ദേശീയ രാഷ്‌ട്രീയത്തിൽ ഏറെ പ്രതിഫലനം ഉണ്ടാക്കിയിട്ടുള്ളതാണ് ഡൽഹി സർവകലാശാല തിരഞ്ഞെടുപ്പ് ഫലമെന്നതാണ് ചരിത്രം. സർവകലാശാലയിലെ ഫലം തന്നെയാകും ലോക്സഭാ തിരഞ്ഞെടുപ്പിലും പ്രതിഫലിക്കുകയെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.

Tags: abvpDelhi University.DUSU ELECTIONDelhi University Students Union
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies