കൊൽക്കത്ത: ഒന്നര ലക്ഷം രൂപയുടെ കള്ളനോട്ടുകളുമായി ഒരാൾ പിടിയിൽ. മാൾഡ മൊഹബത്പൂർ സ്വദേശി മജിബുർ റഹ്‌മാൻ (42) ആണ് അറസ്റ്റിലായത്. കൊൽക്കത്തയിലെ ഗോസ്‌തോ പോൾ സരണിയിൽ വെച്ചാണ് പ്രതിയെ എസ്ടിഎഫ് ഉദ്യോഗസ്ഥരും പോലീസും ചേർന്ന് പിടികൂടിയത്.
കള്ളനോട്ട് കടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസും സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സും സംയുക്ത സംഘമായി പ്രദേശത്ത് പരിശോധന നടത്തിയത്. തുടർന്ന് വ്യാജ കറൻസികൾ പിടികൂടുകയായിരുന്നു. പ്രതിയ്‌ക്കെതിരെ തുടർ നടപടികൾ സ്വീകരിക്കുമെന്ന് എസ്ടിഎഫ് ഉദ്യോഗസ്ഥൻ അറിയിച്ചു.