പതിമൂന്ന് വർഷത്തെ ചരിത്രം തിരുത്തിയാണ് ഇന്ത്യൻ ഫുട്ബോൾ ടീം ഏഷ്യൻ ഗെയിംസ് ഫുട്ബോൾ പ്രീ ക്വാർട്ടറിൽ കടന്നത്. 2010 ഗവാങ്ചോയിലെ ഗെയിംസിലാണ് ഇന്ത്യ അവസാനമായി പ്രീക്വാർട്ടറിലെത്തിയത്. കരുത്തരായ സൗദിയെയാണ് ഇന്ത്യ 28ന് പ്രീക്വാർട്ടറിൽ നേരിടുക. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ മ്യാൻമറിനോട് സമനില വഴങ്ങിയാണ് ഇന്ത്യ പ്രീ ക്വാട്ടറിലെത്തുന്നത്.
പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ഛേത്രിയാണ് ഇന്ത്യക്ക് സമനില സമ്മാനിച്ചത്. ടൂർണമെന്റിലെ ഛേത്രിയുടെ രണ്ടാം പെനാൽറ്റി ഗോളാണിത്. ക്യാവ് യാൻ ആണ് മ്യാൻമറിന് സമനില ഗോൾ സമ്മാനിച്ചത്. കളിയിൽ ഇന്ത്യക്കായിരുന്നു മേൽക്കൈയെങ്കിലും അവസരങ്ങൾ മുതലാക്കാനായില്ല.
ഒരു തോൽവിയും ഒരു സമനിലയുമുളള ഇന്ത്യ, ഗ്രൂപ്പ് എയിൽ ചൈനയ്ക്ക് പിറകിൽ രണ്ടാം സ്ഥാനക്കാരായി. ഇന്ത്യക്കും മ്യാൻമറിനും തുല്യ പോയിന്റ് ആണെങ്കിലും ഗോൾ ശരാശരിയാണ് ഇന്ത്യയെ തുണച്ചത്.